കണ്ണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ റദ്ദാക്കിയ എയർ ഇന്ത്യയുടെ കോഴിക്കോട് – കണ്ണൂർ – ഡൽഹി വിമാനം ഇനിയും പുറപ്പെട്ടില്ല. വിമാനത്തിന്റെ തകരാർ പരിഹരിച്ച് ഇന്ന് രാവിലെ 10 മണിയോടെ പുറപ്പെടുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്. പറഞ്ഞ സമയത്ത് വിമാനം പുറപ്പെടാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എയർ ഇന്ത്യയിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ജോലിക്ക് പോകേണ്ടവരും പരീക്ഷ എഴുതാനും ഉള്ളവരടക്കമാണ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്. ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് എത്തിയ വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്ത ശേഷം പറന്നുയർന്നെങ്കിലും 10 മിനിറ്റിനകം തിരിച്ചിറക്കുക ആയിരുന്നു. സാങ്കേതിക തകരാർ എന്ന് വിശദീകരിച്ച എയർ ഇന്ത്യ, വിമാനം തിങ്കളാഴ്ച പുറപ്പെടില്ലെന്ന് അറിയിക്കുകയായിരുന്നു. പകരം വിമാനം ഏർപ്പെടുത്താനും അധികൃതർ തയ്യാറായില്ല. തുടർന്ന് ഹോട്ടലിലേക്ക് മാറ്റപ്പെട്ട യാത്രക്കാരാണ് എയർ ഇന്ത്യയുടെ കെടുകാര്യസ്ഥത മൂലം കുടുങ്ങി കിടക്കുന്നത്.
വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…
ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…
മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…
പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…
ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…
അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…