ഒരു ലൗ സ്റ്റോറി തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് വിവാഹ ആവാഹനം.
സാജൻ ആലുംമൂട്ടിലാണ് ഈയിത്രം സംവിധാനം ചെയ്യുന്നത്. ഒരു മുറൈ വന്തു പാർത്ഥായ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സാജൻ.
ഇടത്തരം ചെറുപട്ടന്നങ്ങളും ഗ്രാമങ്ങളുമൊക്കെ പഞ്ചാത്തലമായി വരുന്ന ഒരു പ്രദേശത്താണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഒരു പ്രണയം നാട്ടിലെ വ്യത്യസ്ഥ ആശയങ്ങളിൽ
വിശ്വസിച്ചു പോരുന്നവർക്കിടയിൽ ഉണ്ടാക്കുന്ന സംഭവങ്ങൾ തികച്ചും രസാവഹമായി നവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.
നിരഞ്ജ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നായിക നിതാരാ നന്ദുകിയാണ്.
അജു വർഗീസ്, പ്രശാന്ത് അലക്സാസർ, സുധിക്കോപ്പ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ്മ, സാബുമോൻ, ശ്രുതി തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
കഥ -തിരക്കഥ – സിതാര, സംഭാഷണം – സംഗീത് സേനൻ.
സാം മാത്യുവിൻ്റെ വരികൾക്ക് രാഹുൽ ആർ.ഗോവിന്ദ ഈണം പകർന്നിരിക്കുന്നു.
വിഷ്ണു പ്രതാപൻ ഛായാഗ്രഹണവും അഖിൽ ഏ ആർ.എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – ഹംസ വള്ളിത്തോട്.
കോസ്റ്റ്യും – ഡിസൈൻ -ആര്യ ജയകുമാർ.
മേക്കപ്പ് – റോണക്സ് സേവ്യർ – രതീഷ് കൃഷ്ണ
പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുൻ.
കണ്ണർ ജില്ലയിലെ ഇരിട്ടിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…