Entertainment

തുടരും… രജപുത്ര മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു

രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് – തുടരും എന്നു പേരിട്ടു.

നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിൻ്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയാക്കി. വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം നമ്മുടെ നിത്യ ജീവിതത്തിൻ്റെ തന്നെ ഒരു നേർക്കാഴ്ച്ചയായിരിക്കും. ഫാമിലി  ഡ്രാമ ജോണറിലുള്ള ഈ ചിത്രം വൻ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.

മലയാളി പ്രേക്ഷകൻ്റെ പ്രിയപ്പെട്ട നായിക ശോഭന ഏറെ ഇടവേളക്കു ശേഷം ഈ ചിത്രത്തിലെ നായികയായി എത്തുന്നതെന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്. സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. കുടുംബ ജീവിതം നയിക്കുന്ന അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കെ. ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

ഛായാഗ്രഹണം – ഷാജികുമാർ

എഡിറ്റിംഗ് – നിഷാദ് യൂസഫ്,ഷഫീഖ്,സംഗീതം – ജയ്ക്സ് ബിജോയ്, സൗണ്ട് ഡിസൈൻ-വിഷ്ണുഗോവിന്ദ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്റിക രഞ്ജിത്,

കലാ സംവിധാനം – ഗോകുൽ ദാസ്.

മേക്കപ്പ് – പട്ടണം റഷീദ്.

കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്

പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പോടുത്താസ് 

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

13 hours ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

13 hours ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

17 hours ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

19 hours ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

1 day ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

2 days ago