രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് ‘ഡാൻസാഫ് ‘ ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കോഴിക്കോട്ടെ മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ, കൂമ്പാറ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
ലഹരിക്കെതിരായി പൊലീസ് ഡിപ്പാർട്ട് മെൻ്റിൽ രൂപീകരിച്ച ഒരു വിഭാഗമാണ് ഡാൻസാഫ്.
ഇവിടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്ന ഡാൻസാഫ് വിഭാഗത്തിൻ്റെ സുപ്രീം ഓഫീസറായിട്ടാണ് ഷൈൻ ടോം ചാക്കോ ഈ ചിത്രത്തിൽ എത്തുന്നത്.
പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനവും, കൗതുകവുമുള്ള ഒരു നടനാണ് ഷൈൻ ടോം ചാക്കോ. അത് പരമാവധി ആകർഷകമാംവിധം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നീതി നിർവ്വഹണത്തിനായി എൻകൗണ്ടർ രീതി നടപ്പിലാക്കുന്ന യുവ പൊലീസ് ഉദ്യോഗസ്ഥൻ്റെ ചോരത്തിളപ്പുകൾ ഷൈൻ ടോം ചാക്കോയിലൂടെ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുവാനുള്ള ശ്രമമാണ് ഹരിദാസ് ഈചിത്രത്തിലൂട ശ്രമിക്കുന്നത്.
എൻ. വി.പി. ക്രിയേഷൻസ്, കെ.ജി.എഫ്. സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഉണ്ണി ലാലു, അരുൺ (ഫോർ ദി പീപ്പിൾ ഫെയിം), ജോയ് മാത്യു, ജാഫർ ഇടുക്കി, ജിയോ ബേബി, സൂര്യാകൃഷ് (പൊങ്കാല ഫെയിം), ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, പ്രശസ്ത സോഷ്യൽ മീഡിയാ താരം ജീവാ ജോസഫ്, രലുനാഥ് പലേരി, ജയേഷ് പുന്നശ്ശേരി, അങ്കിത് സതീഷ് നമ്പ്യാർ, രാഹുൽ, അമല്, സുൽത്താൻ, അഫ്രിൻ കല്ലൻ, ജെഗിൽ വിൽസൺ, വിനോദ് ആൻ്റെണി, ചൈത്ര പ്രവീൺ, ആതിര പട്ടേൽ, ആരതി വിശ്വനാഥ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ – ഋഷി ഹരിദാസ്, ജിതിൻ രാജ്.സി
ഛായാഗ്രഹണം – എൽബൻകൃഷ്ണ.
എഡിറ്റിംഗ് – കപിൽ കൃഷ്ണ.
കലാസംവിധാനം – സുജിത് രാഘവ്. മേക്കപ്പ് – ലാലു കൂട്ടാലിട,
കോസ്റ്റ്യും – ഡിസൈൻ – അഫ്രിൻ കല്ലൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ – നവനീത് കൃഷ്ണ.
സ്റ്റിൽസ്- ഷിബി ശിവദാസ്.
ഡിസൈൻ- കൊളിൻസ് ലിയോഫിൽ
ലൈൻ പ്രൊഡ്യൂസർ- സജി.കെ. പിള്ള അഞ്ചൽ ‘
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷമീജ് കൊയിലാണ്ടി
പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് അത്തോളി.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…