ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി. എൻ.എ. എന്ന ചിത്രത്തിന് തുടക്കമിട്ടു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള സിയാൽ ആഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിലൂടെയായിരുന്നു തുടക്കം.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ ഖാദർ നിർമ്മിക്കുന്നതാണ് ഈ ചിത്രം.
അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർമ്മാതാവ് കെ.വി.അബ്ദുൾ നാസ്സറാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്.
ബാബു ആന്റെണി ഫസ്റ്റ് ക്ലാപ്പും നൽകി.
ബാബു ആന്റെണി, ഏ.കെ.സന്തോഷ്, ഗൗരി നന്ദ, കുഞ്ചൻ . പന്മരാജ് രതീഷ്, രാജാ സാഹിബ്ബ്.എന്നിവർ ഈ ചിത്രത്തെക്കുറിച്ചു സംസാരിച്ചു.
ടി.എസ്.സുരേഷ് ബാബു നന്ദി പ്രകാശനം നടത്തി.
പൂർണ്ണമായും ആക്ഷൻ ത്രില്ലർ മൂഡിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ അസ്ക്കർ സൗദാനാണ് നായകനായി എത്തുന്നത്.
ഹണിറോസ്, ഗൗരി നന്ദ, എന്നിവരാണു നായികാ നിരയിലുള്ളത്.
അജു വർഗീസ്, ജോണി ആന്റെണി ഇന്ദ്രൻസ്, പന്മരാജ് രതീഷ്, സെന്തിൽ രാജ്, കുഞ്ചൻ , ഇടവേള ബാബു, സുധീർ, രാജാ സാഹിബ്ബ്,പൊൻവണ്ണൻ, അമീർ നിയാസ്, അംബിക, ലഷ്മി മേനോൻ, എന്നിവർക്കൊപ്പം ബാബു ആന്റെണിയും സുപ്രധാനമായ വേഷത്തിലെത്തുന്നു.
ഏ കെ.സന്തോഷിന്റേതാണു തിരക്കഥ.
ഛായാഗ്രഹണം – രവിചന്ദ്രൻ . എഡിറ്റിംഗ് – ഡോൺ മാക്സ്.
കലാസംവിധാനം – ശ്യാം കാർത്തികേയൻ.
മേക്കപ്പ് – പട്ടണം റഷീദ്.
കോസ്‌റ്റ്യും ഡിസൈൻ – നാഗ രാജ് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ.
നിർമ്മാണ നിർവ്വഹണം – അനീഷ് പെരുമ്പിലാവ്.
കൊച്ചിയിലും ചെന്നൈയിലുമായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…