നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ “ഉപ്പൻ” ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു. കൊച്ചുപെൺകുട്ടികളെ പോലും പീഡിപ്പിക്കുന്ന ഈ നാട്ടിൽ സ്വന്തം മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെ കഥയുമായിട്ടാണ് നെജു കല്യാണി ഇത്തവണ വന്നിരിക്കുന്നത്.
ഒരു ബിഗ് സ്ക്രീനിന്റെ ഗുണനിലവാരത്തിൽത്തന്നെയാണ് ഈ ഷോർട്ട് ഫിലിമിനേയും അവതരിപിച്ചിരിക്കുന്നത്. തന്റെ മുന്നേ ഉള്ള ഷോർട് ഫിലിം ആയ വാസുകി, മകൾ എന്റെ മകൾ, പ്രണയ ജാതകം എന്നിവയും വളരെ സാമൂഹ്യ പ്രസക്തി ഉള്ള വിഷയങ്ങൾ ആയിരുന്നു. ഇപ്പോൾ ഉപ്പൻ എന്ന ഈ ഷോട്ട് ഫിലിമും അത്തരത്തിൽത്തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുള്ള ഈ ഷോർട്ട് ഫിലിം എല്ലാരും തീർച്ചയായും കണ്ടിരിക്കേണ്ട ഫിലിം ആണ്. ഇതിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ മനസ്സിൽ കുടികൊള്ളുന്ന സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ മകൻ സാജൻ മാധവ് ആണ്. വളരെ മനോഹരമായ ബി.ജി.എം. ആണ് സാജൻ, ഉപ്പൻ എന്ന ഷോർട് മൂവിയിൽ തെക്കിയിരിക്കുന്നത്.
മനീഷ ബിനിക എന്ന നടിയുടെ മനോഹര പ്രേകടനവും ഏറെ എടുത്തു പറയേണ്ടതാണ്. എന്ത് കൊണ്ടും മനോഹരമായ ഈ ഷോർട് ഫിലിം എല്ലാവർക്കും കണ്ടിരിക്കാൻ പറ്റിയ ഇതിവൃത്തം ആണ്.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…
കാനഡയിൽ പിആർ ലഭിച്ച 28 വയസ്സുള്ള കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…
മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…
സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…
അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…