വാഴൂർ ജോസ്
തമിഴിലും മലയാളത്തിലും ഒരുപോലെ നിർമ്മിച്ച്, തമിഴിൽ പ്രർശനത്തിലെത്തി മികച്ച വിജയവും, അഭിപ്രായവും നിരൂപകപ്രശംസയും നേടിയ ചിത്രമാണ് ‘വി’ മലയാളിയായ ഡാവിഞ്ചി ശരവണനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. നീ ബന്തു നിൻ്റൊകാ..” എന്ന കന്നഡ സിനിമ സംവിധാനം ചെയ്തു കൊണ്ടാണ് ഡാവിഞ്ചിയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം.
ട്രൂ സോൾ പിക്ച്ചേഴ്സിൻ്റെ ബാനറിൽ രൂപേഷ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്-അത്യന്തം സസ്പെൻസ് നിലനിർത്തിയുള്ള ഒരു സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം. ജനനത്തീയതി കുറിച്ചു കൊടുത്താൽ മരണത്തിയതി കൃത്യമായി കാണിക്കുന്ന ഒരു ‘ആപ്ളിക്കേഷൻ ഇത് അഞ്ച് പ്രണയജോഡികളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
‘ബാംഗ്ളൂരിൽ ഐ.ടി.രംഗത്ത് പ്രവർത്തിക്കുന്ന അഞ്ചു ചെറുപ്പക്കാർ തങ്ങളുടെ പ്രണയിനിമാർക്കൊപ്പം ബൈക്കിൽ തമിഴ്‌നാടു വഴി കേരളത്തിലേക്കു യാത്ര തിരിക്കുന്നു. യാത്രക്കിടയിലാണ് ഒരു പെൺകുട്ടി തൻ്റെ ഫോണിൽ ഡൗൺലോഡ്ചെയ്ത ‘വി’ എന്ന ആപ്പിനെക്കുറിച്ച് പറയുന്നത്. പരീക്ഷിക്കാനായി അവർ തങ്ങളുടെ ജനന തീയതിയും മരണപ്പെട്ട ചിലരുടെ തീയതിയും അപ് ലോഡ് ചെയ്യുന്നു. അതോടെ പത്തുപേരുടേയും മരണത്തീയതി തെളിയുന്നു.
ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിൽക്കുന്ന സാഹചര്യം’ ഈ പത്തുപേരുടേയും മരണ തീയതി അന്നു തന്നെയായിരുന്നു തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ഏറെ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നത്. വൻതിരയില്ലാതെ ഇടത്തരം അഭിനേതാക്കളും ഏതാനും പുതുമുഖങ്ങളുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ തമിഴിൽ നിന്നും മലയാളത്തിൽ നിന്നും ഉള്ളവരാണ്. പ്രശസ്ത തമിഴ്‌നടൻ രാഘവ്, നടി ലുധിയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളികളായ സത്യദാസ് ,ഋഷി, ദിവ്യൻ എന്നിവർക്കൊപ്പം റിനീഷ്, അശ്വിനി, നിമാ ഫിൽ ജിയ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.ഇവർക്കു പുറമേ പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ആർ.എൻ.ആർ.മനോഹർ, പ്രശസ്ത നടി സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അണിയുന്നു. ഇളങ്കോകലൈവാനിൻ്റേതാണ് സംഗീതം.ഗാനങ്ങൾ – മുത്തു വിജയൻ. അനിൽകുമാർ ഛായാഗ്രഹണവും വി.ടി.ശ്രീജിത്ത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഫെബ്രുവരി അവസാനവാരത്തിൽ ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…