Entertainment

“വാലാട്ടി” ആദ്യ ട്രയിലർ പുറത്തുവിട്ടു; ജൂലൈ പതിന്നാലിന് റിലീസ്


ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി,
പതിനൊന്നു നായകളേയും ഒരു പൂവൻകോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി യാണ് ഈ ചിത്രത്തിൻ്റെ അവതരണം.
മൃഗങ്ങൾ മാത്രമഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരി
ക്കുന്നു ‘
വലിയ സാഹസം തന്നെയായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണമെന്ന് അണിയറ പ്രവർത്തകർ പറയുന്നു’
“രണ്ടു വർഷം നീണ്ടു നിന്ന പരിശീലനമാണ് നായകൾക്കും കോഴിക്കും വേണ്ടി വന്നതെന്ന് സംവിധായകൻ ദേവൻ പറഞ്ഞു.
ഇത്തരമൊരു ചിത്രം നിർമ്മിക്കാനം ഈ ചിത്രത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി ചിത്രീകരണ സമയത്തും പിന്നിടുള്ള പോസ്റ്റ് പ്രൊഡക്ഷനിലുമെല്ലാം
വിജയ് ബാബുസാർ ഒപ്പം കൂടെ നിന്നു. അദ്ദേഹത്തിൻ്റെ പ്രോത്സാഹനവും, സഹകരണവുമായിരുന്നു. എപ്പോഴും പ്രചോദനം.
” ഇതൊരു ചലഞ്ചിംഗ് മൂവി തന്നെ ആയിരിക്കുമെന്നാണ് വിജയ് ബാബു ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
എഴുപത്തിയഞ്ചു ദിവസത്തെ ചിത്രീകരണം ,ഒരു വർഷത്തോളമെടുത്ത പോസ്റ്റ് പ്രൊഡക്ഷൻ ഈ ചിത്രത്തിനു വേണ്ടി വന്നു.
നായകളും പൂവൻ കോഴിയും തമ്മിലുള്ള പ്രണയവും, ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം ,മനുഷ്യരുടെ വികാരവിചാരങ്ങളുമാണ് മൃഗങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
പ്രേക്ഷകനെ നർമ്മത്തിൻ്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും അതിനിടയിൽ ശക്തമായ ബന്ധങ്ങളുടെ പിരിമുറുക്കവും ഈ ചിത്രത്തിലുടെ പ്രതിപാദിക്കുന്നുണ്ട്.
ഹൃദ്യമായിത്തന്നെ ഈ
അഞ്ച് ഭാഷകളിലായിട്ടാണ് ഈ ചിത്രമൊരുങ്ങുന്നത്.
മലയാളം’ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.
ജൂലൈ പതിന്നാലിന് ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും.
ഏതു ഭാഷക്കാർക്കും, ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെയായിരിക്കുമിത്.
മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദം ഈ ചിത്രത്തിലുടനീളമുണ്ടന്നതാണ് മറ്റൊരു കൗതുകം അത് ആരുടെയൊക്കെയാണന്നത് സസ്പെൻസായി വച്ചിരിക്കുന്നു.
ഛായാഗ്രഹണം – വിഷ്ണു പണിക്കർ.
എഡിറ്റിംഗ്‌ – അയൂബ് ഖാൻ.
കലാസംവിധാനം -അരുൺ വെഞ്ഞാറമൂട് .
എക്സികുട്ടീവ് പ്രൊഡ്യുസർ – വിനയ് ബാബു
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു. ജി. സുശീലൻ.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

പ്രിയദർശൻ്റെ നൂറാമതു ചിത്രത്തിൽ, മോഹൻലാൽ നായകൻ

പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു.മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ…

2 hours ago

നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി

ഡബ്ലിൻ: ഡബ്ലിൻ  സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു.  ഡബ്ലിൻ സീറോ…

7 hours ago

ബെൽഫാസ്റ്റിൽ നോമ്പുകാല ധ്യാനം മാർച്ച് 24, 25ന്

ബെൽഫാസ്റ്റ്: സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക്ക്  കമ്മ്യൂണിറ്റിയുടെ   ഈ വർഷത്തെ xzxxsddszszനോമ്പുകാല ധ്യാനം മാർച്ച് 24, 25…

7 hours ago

അങ്കത്തട്ട് @അമേരിക്ക; കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29ന് ഞായറാഴ്ച ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌…

1 day ago

അയർലണ്ടിൽ വീട്ടുടമസ്ഥരിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ നോട്ടീസുകളിൽ 41% വർദ്ധനവ്

സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…

2 days ago

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്; പരിസ്ഥിതി നീതി ഉറപ്പാക്കാൻ ഒരു ലക്ഷം മരങ്ങൾ നടുമെന്ന് നിത്യ രാമൻ

ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…

2 days ago