മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിൽ ഒരു തികഞ്ഞ സൈക്കോത്രില്ലർ സിനിമയാണ് വീകം. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നഈ ചിത്രത്തിൻ്റെ ചിത്വീകരണം ഒക്ടോബർ പതിനെട്ട് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രം ഷീലു ഏബ്രഹാമാണ് നിർമ്മിക്കുന്നത്.
കാലത്തു നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.ഏബ്രഹാം മാത്യു ഫസ്റ്റ് ക്ലാപ്പു നൽകി.നേരത്തേ ഏബ്രഹാം മാത്യു, ദിനേശ് പ്രഭാകർ .ധനേഷ് രവീന്ദ്രൻ, സാഗർ, ലാൽസ്, സിബി ഏബ്രഹാം, മത്തു മണി. ഷീലു ഏബ്രഹാം, ഡയാനാ ഹമീദ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഷീലു ഏബ്രഹാം, മുത്തുമണി, ബേബി ശ്രയാ, എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.
ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം, ദിനേശ് പ്രഭാകർ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വർഗീസ്, സിദ്ദിഖ്, ജി.സുരേഷ് കുമാർ, ഡെയിൻ ഡേവിഡ്, ഡയാനാ ഹമീദ് സുന്ദരപാണ്ഡ്യൻ. സൂര്യ, ഡോ.സുനീർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു. സംഗീതം. വില്യം ഫ്രാൻസിസ്. ധനേഷ് രവീന്ദ്രൻ ഛായാഗ്രഹണവും ഹരീഷ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം പ്രദീപ്. എം.വി. മേക്കപ്പ് – അമൽകോസ്റ്റും – ഡിസൈൻ – അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സനു സജീവൻ അസ്സോസ്സിയേറ്റ് ഡയറക്ടർ സ്. സംഗീത് ജോയ്, ബഷീർ ഹുസൈൻ, മുകേഷ് മുരളി പ്രൊഡക്ഷൻ മാനേജർ – സുനീഷ് വൈക്കം. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു അഗസ്റ്റിൻ:ഫിനാൻസ് കൺട്രോളർ. അമീർ കൊച്ചിൻ പ്രൊഡക്ഷൻ കൺട്രോളർ.ജിത്ത് പിരപ്പൻകോട്. ഫോട്ടോ – സന്തോഷ് പട്ടാമ്പി.
വാഴൂർ ജോസ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…