ചെന്നൈ: ഏറെ നാളുകളുടെ സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ നടന്‍ വിജയ്‌സേതുപതി മുത്തയ്യ മുരളീധരനാവുന്നു. ഇന്ത്യന്‍ വംശജനാണെങ്കിലും ശ്രീലങ്കയുടെ പ്രധാന കളിക്കാരനായ മുത്തയ്യമുരളിധരന്റെ ജീവചരിത്രം സിനിമയാവുമ്പോള്‍ വിജയ്‌സേതുപതി മുത്തയ്യ മുരളിധരനാവും.
800 എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യമുരളിധരന്‍ നേടിയ 800 വിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് സിനിമയ്്ക്ക് ആ പേര് നല്‍കിയത്. ശ്രീപതി രംഗസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡാര്‍ക്ക് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മറ്റു ചര്‍ച്ചകളൊന്നും ആയിട്ടില്ലെന്നും സമീപ ദിവസങ്ങളില്‍ പ്രധാനപ്പെട്ട പലകാര്യങ്ങളും സിനിമയ്ക്ക് പിന്നിലുള്ളവരെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുവെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു.
മുത്തയ്യമുരളിധരനാവാന്‍ തനിക്ക് ഭാഗ്യം ലഭിച്ചതാണെന്നും താന്‍ അതില്‍ അതീവ സന്തോഷവാനാണെന്നും ചിത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി താന്‍ പരിശ്രമിക്കുമെന്നും തമിഴ് നടന്‍ വിജയ്‌സേതുപതി പ്രഖ്യാപിച്ചു. എന്നാല്‍ വിജയ്‌സേതുപതിയാണ് തന്റെ രൂപം ബിഗ്‌സ്‌ക്രീനില്‍ അവതരിപ്പിക്കുവാന്‍ പോവുന്നുവെന്ന് അറിഞ്ഞ മുത്തയ്യമുരളിധരനും ഇക്കാര്യത്തിന് സന്തോഷവാനാണ്. ഇന്ത്യയിലെ തന്നെ മികച്ച നടനെ തന്നെ തന്റെ ജീവിത കഥപറയാന്‍ കൊണ്ടുവന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…