Entertainment

വിലായത്ത് ബുദ്ധ ആരംഭിച്ചു

ചന്ദന മരങ്ങളുടെ പറുദീസയെന്നു വിശേഷിപ്പിക്കാവുന്ന മറയൂരിൽ ഒരു പുതിയ സിനിമക്ക് ഒക്ടോബർ പത്തൊമ്പത് ബുധനാഴ്ച്ച തുടക്കമിട്ടു,
വിലായത്ത് ബുദ്ധ. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനനാണ് നിർമ്മിക്കുന്നത്.


അണിയറ പ്രവർത്തകർ, ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥർ. പഞ്ചായത്ത് പ്രസിഡൻ്റ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തുടക്കം കുറിച്ചത്.


മറയൂരിലെ മലമടക്കുകൾക്കിടയിൽ ഒരു ഗുരുവും ശിഷ്യനും
തമ്മിൽ ലക്ഷണമൊത്ത ഒരു ചന്ദന മരത്തെച്ചൊല്ലി നടത്തുന്ന യുദ്ധത്തിൻ്റെ കഥയാണ് ‘വിലായത്ത് ബുദ്ധ’
പ്രണയവും രതിയും പകയും സംഘർഷം തീർക്കുന്ന പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി.


ഡബിൾ മോഹൻ എന്ന കുപ്രസിദ്ധ ചന്ദന ക്കൊള്ളക്കാരനായി പ്രഥ്വിരാജും, ‘ ഭാസ്ക്കരൻ മാഷ് എന്ന ഗുരുവായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡ്രൈവറെ അനശ്വരനാക്കിയ കോട്ടയം രമേശും പോരാടുന്നു. അനുമോഹൻ, ഷമ്മി തിലകൻ, രാജശ്രീ നായർ എന്നിവർക്കൊപ്പം ടി.ജെ. അരുണാചലം എന്ന തമിഴ് നടനും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു.


തൊട്ടപ്പൻ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ പ്രിയംവദ കൃഷ്ണനാണു നായിക. ജി .ആർ .ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാനും ചേർന്നാണ്.


സംഗീതം – ജെയ്ക്ക് ബിജോയ്സ്.
അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്,
കലാസംവിധാനം – ബംഗ്ളാൻ.
മേക്കപ്പ്. മനുമോഹൻ,
കോസ്റ്റ്യും – ഡിസൈൻ.സുജിത് സുധാകരൻ.
പ്രൊജക്റ്റ് ഡിസൈനർ – മനു ആലുക്കൽ
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സംഗീത് സേനൻ
ലൈൻ പ്രൊഡ്യൂസർ, – രലുസുഭാഷ് ചന്ദ്രൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കിരൺ റാഫേൽ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – മൺസൂർ റഷീദ്.വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്.
സഹസംവിധാനം – ആദിത്യൻ മാധവ്, ജിഷ്ണു വേണുഗോപാൽ.അർജുൻ.എ.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് സ്- രാജേഷ് മേനോൻ, നോബിൾ ജേക്കബ്.
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്. ഈ കുര്യൻ.
ഉർവ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.


വാഴൂർ ജോസ്.
ഫോട്ടോ – സിനറ്റ് സേവ്യർ

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

4 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

5 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago