Entertainment

സൂര്യയും മമിതാ ബൈജൂവും കേന്ദ്രകഥാപാത്രങ്ങളാകുന്ന വിശ്വനാഥൻ ആതൻ്റ സൺസ് ആഗസ്റ്റ് പതിന്നാലിന്

സൂര്യാ, മമിതാ ബൈജു എന്നിവരെ  കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത തെലുങ്കു സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥൻ ആൻ്റെ സൺസ് എന്ന ചിത്രം ആഗസ്റ്റ് പതിന്നാലിന് പ്രദർശനത്തിനെത്തുന്നു. ന്യൂ സൂര്യ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

വൻ വിജയം നേടിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിനു ശേഷം ന്യൂ സൂര്യ ഫിലംസ് അവതരിപ്പിക്കുന്ന ചിത്രമാണ് വിശ്വനാഥൻ ആൻ്റ് സൺസ്.

ദുൽഖർ സൽമാൻ  നായകനായി അഭിനയിച്ച് വൻ വിജയം നേടിയ ലക്കി ഭാസ്കറിനു ശേഷം വെങ്കി അറ്റ് ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്ത കറുപ്പിനു ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്‌തി ഏറെ വലുതാണ്. ഒപ്പം പ്രേമലുവിലൂടെ മലയാളി പ്രേഷകൻ്റെ ഹരമായി മാറിയ മമിതാ ബൈജൂ നായികയായി എത്തുന്നതും പ്രേഷകർക്ക് പ്രത്യേകിച്ചും യൂത്തിൻ്റെ ഇടയിൽ വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

സൂര്യയും മമിതയും ചേർന്നുള്ള പട്ടാം പൂച്ചി എന്ന  പ്രൊമോ സോംഗ് ഇതിനകം നവമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

“മനോഹരമായ ലൊക്കേഷനുകൾ … ദേശീയ പുരസ്ക്കാരത്തിനർഹനായ ജി.വി. പ്രകാശ് കുമാറിൻ്റെ സംഗീതം … മികച്ച അക്ഷനുകൾ ഇവയെല്ലാം കോർത്തിണക്കി വലിയ മുതൽ മുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്. 

സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന ഈ സിനിമ ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മമിത ബൈജുവിൻ്റെ നൃത്തമാണ് ഗാനത്തിൻ്റെ ഹൈലൈറ്റ് എന്നാണ് പ്രോമോ വീഡിയോ സൂചിപ്പിക്കുന്നത്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ ഒരു പ്രണയ ഗാനമായാണ് “പട്ടാമ്പൂച്ചി” ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രോമോ വീഡിയോയിലെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസറും നൽകിയത്. 

ഛായാഗ്രഹണം – നിമിഷ് രവി.

സംഗീതം- ജി വി പ്രകാശ് കുമാർ.

എഡിറ്റർ – നവീൻ നൂലി.

പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി).

ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു.

കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ.

ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്.

നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി.

സംഭാഷണങ്ങൾ – കെ. എൻ. വിജയകുമാർ.

ചീഫ് കോ-ഡയറക്റ്റർ – ശ്രീവാസ്തവ.

കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി.

വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ.  

ഡിഐ – ന്യൂബ് സ്റ്റുഡിയോസ്. 

കളറിസ്റ്റ് – വൈശാഖ് ശിവ.

ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ.

ടീസർ കട്ട് – ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല.

ചീഫ് അസോസിയേറ്റ് എഡിറ്റർ – ബലറാം കൃഷ്ണൻ.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിനിലെ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് 30% വർധിപ്പിക്കുന്നു; പുതിയ നിരക്ക് ജനുവരി മുതൽ

അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…

18 hours ago

Express Yourself – Christmas Multicultural Festival to Celebrate Human Rights and Festive Spirit in Dublin

On Sunday, 6 December 2026, the Express Yourself – Christmas Multicultural Festival will bring together…

21 hours ago

16, 17 വയസ്സുകാർക്ക് ഇനി രാത്രി 11 മണിവരെ ജോലി ചെയ്യാം; അയർലണ്ടിൽ പുതിയ നിയമം പ്രാബല്യത്തിൽ

അയർലണ്ടിൽ 16, 17 വയസ്സുള്ള കൗമാരക്കാർക്ക് ഫൂഡ് -ബീവറേജ്‌സ് മേഖലയിൽ രാത്രി 11 മണിവരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന…

22 hours ago

‘WMF മെഹ്ഫിൽ ഇന്റർനാഷണൽ’ ലോഗോ പ്രകാശനം എം.ജി.ശ്രീകുമാർ നിർവ്വഹിച്ചു

ഡബ്ലിൻ: മലയാളി മനസ്സുകളെ സംഗീതത്തിന്റെ നാദധാരയിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ സംഗീത-ആസ്വാദക വേദിയായ 'WMF മെഹ്ഫിൽ ഇന്റർനാഷണലിന്റെ'…

22 hours ago

അയർലണ്ടിൽ വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി വിസയ്ക്ക് നിയന്ത്രണം; സർവകലാശാലകൾക്ക് കോടികളുടെ നഷ്ടം

അയർലണ്ടിൽ വിദേശ വിദ്യാർത്ഥികൾക്ക് പഠന വിസ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾ രാജ്യത്തെ സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതായി വിദ്യാഭ്യാസ മേഖലയിലെ ഉന്നതർ.…

2 days ago

Anointing Fire Bible Convention നവംബർ 28-ന് ഡബ്ലിനിൽ

ഡബ്ലിൻ : നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (മലയാളം), നവംബർ 28 ശനിയാഴ്ച  Blessed…

2 days ago