തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ അനിൽ കാരക്കുളം രചനയും സംവിധാനവും നിർവ്വഹിക്കുന്ന പോത്തും തല എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.വാലപ്പൻ ക്രിയേഷൻസിൻ്റെ ബാനറിൽ ഷാജു വാലപ്പനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചാലക്കുടിയും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.സാഹചര്യങ്ങളാണ് ഏതൊരു വ്യക്തിയുടേയും ജീവിതത്തെ ബാറ്റിമറിക്കുന്നത്.ഈ ചിത്രം അങ്ങനെയൊരു പ്രമേയമാണ് പറയുന്നത്.ജീവിതത്തെ ഗൗരവമായി കാണാതെ ചീട്ടുകളിയിലും മദ്യപാനത്തിലുമായി കഴിയുന്ന ആൻ്റണി എന്ന ചെറുപ്പക്കാരൻ്റെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്.
പാഷാണം ഷാജിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ആൻ്റണിയെ അവതരിപ്പിക്കുന്നത്.പാഷാണം ഷാജി ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത വിധത്തിലുള്ള തികച്ചും ഗൗരവമായ ഒരു കഥാപാത്രമാണ് ഇതിലെ ആൻ്റണി.തൻ്റെ നർമ്മ കഥാപാത്രങ്ങളിൽ നിന്നും വേറിട്ടൊരു കഥാപാത്രം.ഒരു പക്ഷെ നമ്മുടെ സിനിമാ സമൂഹം അത്ര എളുപ്പത്തിൽ ചിന്തിക്കാത്ത ഒരു കഥാപാത്രമാണ് ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഷാജിക്കു നൽകിയിരിക്കുന്നത് പാഷാണം ഷാജിയുടെ അഭിനയ ജീവിതത്തിന് പുതിയ വഴിത്തിരിവുകൾ സമ്മാനിക്കുന്നതാണ് ഈ ചിത്രം.ഇക്കാലമത്രയും നർമ്മ കാഥാപാത്രങ്ങളുടെ സുൽത്താനായിരുന്ന ഷാജിയുടെ കൈകളിൽ ഏതു ഗൗരവമുള്ള കഥാപാത്രവും ഭദ്രമായിരിക്കുമെന്ന് ഈ ചിത്രം തെളിയിക്കുന്നതാണ് ഇതിലെ ആൻ്റണി എന്ന കഥാപാത്രം.
സാഹചര്യങ്ങൾ ഗുണ്ടയാക്കി മാറ്റുന്ന ഒരു യുവാവ്.നാട്ടിൽ നടന്ന ഒരു പോത്തു മോഷണം പൊലീസ് ആൻ്റെണിയിൽ അടിച്ചേൽപ്പിക്കുന്നതോടെയാണ് ചിത്രത്തിന് പുതിയ വഴിത്തിരിവുണ്ടാകുന്നത്. നിരപരാധിയായ ആനൻ്റണിയുടെ ജീവിതം അതോടെ സംഘർഷഭരിതമായി.തന്നെ വേട്ടയാടിയ നീതിപാലകർക്കെതിരായി തുടങ്ങിയ പ്രതികാരം അവനെ നാട്ടിലെ അറിയപ്പെട്ട ന്ന ഗുണ്ടയാക്കി മാറ്റി – ‘ഈ കഥയാണ് തികഞ്ഞ ഉദ്യോഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് .
എല്ലാവിധ വാണിജ്യ ഘടകങ്ങളും കോർത്തിണക്കി ഒരു ക്ലീൻ എൻ്റെർടൈന റായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.ഷാജ്യ വാലപ്പൻ അവതരിപ്പിക്കുന്ന നാട്ടിലെ കച്ചവട രാഷ്ട്രീയക്കാരനായ സൈമൺ പാപ്പാജി അഭിനവ രാഷ്ടീയത്തിൻ്റെ മുഖമാണ്. ഈ ചിത്രത്തിലെ മറ്റൊരശ്രദ്ധേയമായ കഥാപാത്രം.
സുനിൽ സുഗത, ശിവജി ഗുരുവായൂർ,വായൂർ, പ്രസാദ് മുഹമ്മ, നന്ദകിഷോർ, ജോസ് മാമ്പുള്ളി, സണ്ണി നിലമ്പൂർ, അഡ്വ.റോയ്, ഉണ്ണികൃഷ്ണൻ എം.എ., മനോജ് പുലരി, ഉണ്ണി .എസ്.നായർ, പെക്സൺ അബോസ്, രജനീഷ് നീനാ ക്കുറുപ്പ് ,ഷിബിന റാണി,, അഞ്ജനാ അപ്പുക്കുട്ടൻ, മഞ്ജു സുഭാഷ്, സാഹിറ, അപർണ്ണ ,മഞ്ജു എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം.ഷമേജ് ശ്രീധർ.
അമ്പാടി ശ്യാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – ശ്രീരാഗ്.സി.രാജു.
കലാസംവിധാനം- രാധാകൃഷ്ണൻ ,സൂരജ്.
മേക്കപ്പ് -ജയരാജൻ പൂപ്പത്തി .
കോസ്റ്റ്വും – ഡിസൈൻ- സന്തോഷ് പാഴൂർ- ശാന്താറാം
പ്രൊഡക്ഷൻ കൺട്രോളർ-പ്രസാദ് പവ്വർ
ഫോട്ടോ -പവിൻ തൃപ്രയാർ .
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…