Categories: Buzz NewsFashion

ഫാഷൻ മേഖലയിൽ താല്പര്യമുള്ളവർക്കായി ഒരു ഓൺലൈൻ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു

കോവിഡ് മഹാമാരിയെത്തുടർന്ന് തൊഴിൽ മേഖലകളിലാകെ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, ഫാഷൻ മേഖലയ്ക്കാകെ പുതിയ ഊർജ്ജം പകരുക എന്ന ലക്ഷ്യം മുൻനിർത്തി, ദാലു ഫാഷൻ ഫാക്ടറിയുമായി സഹകരിച്ച് ഐ‌എഫ്‌പി‌എല്ലും ഇൻ‌ഡിവുഡും കൈ കോർത്തുകൊണ്ട് ഫാഷൻ മേഖലയിൽ താല്പര്യമുള്ളവർക്കായി ഒരു ഓൺലൈൻ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു.

മോഡലുകൾക്കും ഈ മേഖലയിൽ അഭിരുചിയും കഴിവുമുള്ളവർക്കും, സങ്കീർണമായ ഫാഷൻ മേഖല അടുത്തറിയാൻ സഹായിക്കുന്ന രീതിയിലാണ് ഈ രണ്ട് ദിവസത്തെ ആഗോള സർട്ടിഫിക്കേഷൻ കോഴ്‌സ് രൂപകല്പന ചെയ്തിട്ടുള്ളത്.

ഇതിൽ പങ്കെടുക്കുന്നവർക്ക് കോഴ്സ് തീരുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. ഫാഷൻ മേഖലയിൽ ഒരു കരിയർ തെരഞ്ഞെടുക്കാൻ താൽപര്യമുള്ളവർക്ക്, അവരുടെ അറിവിന്റേയും അഭിരുചിയുടെയും സാക്ഷ്യപത്രമായി ഈ സർട്ടിഫിക്കറ്റുകൾ പ്രയോജനപ്പെടുത്താൻ സാധിക്കും.

ജൂലൈ 24, 25, 26 തീയതികളിൽ ഓൺലൈനിലൂടെ നടത്തുന്ന ഈ കോഴ്‌സിൽ, ആറ് വിഭാഗങ്ങളും ഒരു പരീക്ഷയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

മേക്കപ്പ്, ആരോഗ്യം, ശാരീരികക്ഷമത, ക്ഷേമം, വ്യക്തിത്വ വികസനം, റാമ്പ് നടത്തം, ഒരു ഷോയുടെ അടിസ്ഥാന പാഠങ്ങൾ / മത്സര പരിശീലനം, സ്റ്റൈലിംഗ്, ഡ്രസ്സിംഗ് പാഠ്യവിഷയങ്ങളാണ് കോഴ്‌സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വിദഗ്ധരുടെ പ്രത്യേക ക്ലാസ്സുകളും വർക്ക് ഷോപ്പിൽ ഉൾപ്പെടും. തുടക്കക്കാരനുപോലും ഫാഷൻ മേഖയിലെ വ്യത്യസ്‌ത പ്ലാറ്റുഫോമുകളെക്കുറിച്ച് അറിവ് നേടാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ഇൻ‌ഡിവുഡ് ടാലന്റ് ഹണ്ടുമായി കൂടി സഹകരിച്ച് നടത്തുന്ന ഈ കോഴ്‌സിന് എ‌.എം.‌ആർ.‌ഐയുടെ അംഗീകാരവും ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷൻ നടപടികൾക്കും + 91 95262 03422 (ആകാശ് സത്യ) നമ്പറിൽ ബന്ധപ്പെടുക.

Newsdesk

Share
Published by
Newsdesk

Recent Posts

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

17 hours ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

1 day ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

2 days ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

2 days ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

2 days ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

2 days ago