Featured

ലോകകപ്പ് കയ്യിലൊതുക്കിയ ക്യാച്ച്

രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ T20 ലോക കപ്പ് ഒരിക്കൽക്കൂടി നേടി. എല്ലാ കളിക്കാരുടെയും മികവുകളെ മാനിക്കുന്നു, അഭിനന്ദിക്കുന്നു.  പക്ഷേ, എന്നെ ഏറ്റവുമധികം ആവേശത്തിലാക്കിയതും, സ്തബ്ധനാക്കിയതും ആ ക്യാച്ച് ആണ്.  ഹാർദ്ദിക് പാണ്ട്യ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യ പന്ത്.  സൗത്ത് ആഫ്രിക്കയ്ക്കു ജയിക്കാൻ ആറു പന്തിൽ 16 റൺസ്.  അവരുടെ അതികായനായ ഡേവിഡ് മില്ലർ അടിച്ചു പറത്തിയ പന്ത് സിക്സർ ആകും എന്നു തന്നെ ഭയപ്പെട്ടു.  അപ്പോഴാണ് വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ കത്തിജ്ജ്വലിച്ചു നിൽക്കുന്ന സാക്ഷാൽ സൂര്യഭഗവാന്റെ രൂപത്തിൽ ബാറ്റിംഗിൽ ശോഭിക്കാതെ പോയ സൂര്യകുമാർ യാദവിന്റെ കടന്നു വരവ്.  ബൗണ്ടറി ലൈനിന്റെ ഇഞ്ചുകൾ മാത്രമകലെ, ഉള്ളിൽ നിന്നു കൈക്കലാക്കിയിട്ടും അടിപതറുമെന്നു തോന്നിയപ്പോൾ മുകളിലേക്കറിഞ്ഞിട്ട് പുറത്തു പോയി സെക്കണ്ടുകൾക്കുള്ളിൽ തിരികെയെത്തി പന്തു കൈക്കുമ്പിളിലാക്കിയ അപൂർവ്വ നിമിഷം. ഒരു പോരാളിയുടെ മനസ്സാന്നിധ്യം. അമ്പയർമാരുടെ പുന:പരിശോധനയിൽ ക്യാച്ചിനു നിയമസാധുത.  മില്ലർ ഔട്ട്. നിർഭാഗ്യം കൊണ്ടു മാത്രം ഒരു ലോക കപ്പുപോലും ഉയർത്താനാവാതെ പുറത്തു പോയ സൗത്ത് ആഫ്രിക്കയും ഔട്ട്.  ഒരു ലോക കപ്പാണ് തന്റെ കൈക്കുള്ളിലെന്ന് അപ്പോൾ സൂര്യ ചിന്തിച്ചിട്ടുണ്ടാവില്ല. ഇന്ത്യയിലെ നൂറ്റിനാല്പതു കോടി ജനങ്ങളുടെ സ്വപ്നവും പ്രാർത്ഥനയുമാണ് തന്റെ കൈക്കുള്ളിലെന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവില്ല.  ഒരു മാന്ത്രികന്റെ അസാമാന്യ കയ്യടക്കവും, മനസ്ഥൈര്യവും ഒരു സെക്കൻഡിൽ സൂര്യ ആവാഹിച്ചെടുത്തു.  സൂര്യാ, നിങ്ങളാണ് ഈ ലോക കപ്പിലെ എന്റെ മനസ്സിലെ യഥാർത്ഥ ഹീറോ. ഒരു ബിഗ് സല്യൂട്ട്.

എഴുത്ത്: രാജൻ ദേവസ്യ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

16 hours ago

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

18 hours ago

അയർലണ്ടിൽ 2,700-ലധികം ഒഴിഞ്ഞ കെട്ടിടങ്ങൾ!ഒറ്റ ക്ലിക്കിൽ കണ്ടെത്താം; വീടാക്കാൻ €70,000 വരെ ഗ്രാന്റ്

രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകാവുന്ന സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2,700-ലധികം ഉപേക്ഷിക്കപ്പെട്ടതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പുറത്തിറക്കി.…

20 hours ago

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

2 days ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

2 days ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

2 days ago