Featured

ടെക്സ്സ്സിലെ നല്ല ശമര്യക്കാരൻ

തൊടുപുഴ കരിമണ്ണൂർ, ജോസ് ജോസഫ്   എൺപതു കളുടെ തുടക്കത്തിൽ ആണ് അമേരിക്കയിലേക്ക് വന്നത്. ജോസ്ന്  ഒരു പ്രത്യേകതയുണ്ട്, എപ്പോഴും ഒരു  ‘സ്റ്റാൻഡ് അറ്റ് ഈസ്’ മൂഡ് ആണ്. പക്ഷേ വർത്തമാനം പറയാൻ  തുടങ്ങുമ്പോൾ, ‘അറ്റൻഷൻ’ പൊസിഷനിൽ  പുഞ്ചിരിയോടെ,  നല്ല മുഴക്കത്തിൽ കാര്യങ്ങൾ വ്യക്തമായി പറയും.  റിയൽ എസ്റ്റേറ്റും, ഇൻവെസ്റ്റ്മെന്റും  ആണ് ജോലി എന്ന് എനിക്കറിയാം. എന്നാൽ അദ്ദേഹം ഒരിക്കലും ബിസിനസ്  മാർക്കറ്റ് ചെയ്യുകയോ,  ഇതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കാറുമില്ല.                 

                                                  2008,  അന്ന്  എനിക്ക് ആറു,റസ്റ്റോറന്റ്  സ്റ്റാഫ്  ഉണ്ടായിരുന്നു.  ഒരു  അപ്പാർട്ട്മെന്റ് കിട്ടാൻ ബുദ്ധിമുട്ട്.  യാദൃശ്ചികമായി ജോസുമായി അപ്പാർട്ട്മെന്റിന്റെ  കാര്യം സംസാരിച്ചപ്പോൾ, എന്തിന് അപ്പാർട്ട്മെന്റ്  വാടകയ്ക്ക്    എടുക്കണം ,  ഒരു ചെറിയ വീടു വാങ്ങിക്കുകയല്ലേ നല്ലത് എന്ന് അദ്ദേഹം ഉപദേശിച്ചു. ഒരു വീടു വാങ്ങാനുള്ള സാമ്പത്തിക സൗകര്യം എനിക്കിപ്പോൾ ഇല്ല, അതുമല്ല അതൊരു  ബാധ്യത  ആവുകയില്ലേ, അങ്ങനെയുള്ള സംസാരത്തിൽ ജോസ് പറഞ്ഞു ഒരിക്കലും ഇല്ല , ഒരു വീട്   മസ്കിറ്റിലെ,  വിൻഡ് മിൽ ലൈനിൽ ഉണ്ട്. മൂന്നു ബെഡ്റൂം രണ്ടു ബാത്റൂം ചെറിയ പ്രോപ്പർട്ടി. $65000.00 വിലയാകും. ഞാൻ സെൽഫ് ഫൈനാൻസ് ചെയ്യാം ഒരു വർഷത്തേക്ക്  ഒരു പെയ്മെന്റും തരണ്ട, സൗകര്യം പോലെ റീ  ഫൈനാൻസ് ചെയ്ത്, ഞാൻ മുടക്കിയ   തുകയും   ബാങ്ക് പലിശയും തന്നാൽ മതി എന്നു പറഞ്ഞു. നല്ല ഒതുക്കമുള്ള  വീട്. ഒരു വർഷം റസ്റ്റോറന്റ് സ്റ്റാഫ് അവിടെ താമസിക്കുകയും പിന്നീട് അവരെല്ലാം സ്വന്തമായി വിട്  വാങ്ങുകയും  ചെയ്തു. ഈ സമയം എനിക്ക് ജോസിന്റെ പെയ്മെന്റ് സെറ്റിൽ ചെയ്യാനും സാധിച്ചു.  ഞാൻ പിന്നീട് ആ വീട് വാടകയ്ക്ക് കൊടുത്തു. ഇപ്പോൾ  വിറ്റാൽ 3 ലക്ഷത്തിൽ മേലെ വില കിട്ടും.                                                                                                      ഇന്നലെ ജോസിനെ , ഞാനും ചെറിയാനും സിജു വി. ജോർജ്ജും,  മക്ഡൊണാൾഡ്സിൽ    വെച്ച് കണ്ടു. പഴയ കാര്യങ്ങൾ  പറഞ്ഞപ്പോൾ , ജോസ് ആവേശപൂർവ്വം  പറഞ്ഞു “എന്റെ പ്രോജക്ട് സക്സസ് ആണ് , പലരും ഇവിടെ ധാരാളം വീട് സ്വന്തമാക്കി. ഒരു റിയൽ എസ്റ്റേറ്റ് പ്രൊഫഷണൽ എന്നുള്ള നിലയിൽ എനിക്ക് ചെയ്യാൻ സാധിക്കുന്ന ഒരു സഹായം.   തുടക്കക്കാരന്റെ ബുദ്ധിമുട്ട്  എനിക്ക്  മനസ്സിലാവും”.                                                                                 ആ നല്ല ശമര്യക്കാരന്  നന്ദി പറഞ്ഞു പിരിയുമ്പോൾ, മനസ്സു മന്ത്രിച്ചു ” നന്ദി ചൊല്ലി തീരുവാനി ഈ  ജീവിതം പോരാ”…………  

– സണ്ണി മാളിയേക്കൽ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Share
Published by
Sub Editor

Recent Posts

അന്തരിച്ച കാവൻ മലയാളി സജി സുരേന്ദ്രന്റെ പൊതുദർശനം നാളെ

ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…

6 hours ago

നോർത്ത്‌സൈഡ് ഹോം കെയറിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ പണിമുടക്കുന്നു

ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…

7 hours ago

ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പ് ടിക്കറ്റിനായി ഒഴുകിയത് 50 കോടി അപേക്ഷകൾ

ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…

7 hours ago

ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ

 ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…

8 hours ago

ഫ്ലോറിഡയിൽ മണൽക്കുഴി തകർന്ന് ഉറ്റസുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മരിച്ചു

ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…

9 hours ago

വിമാനയാത്രക്കാർക്ക് പുതിയ ഫീസ്; ഫെബ്രുവരി 1 മുതൽ തിരിച്ചറിയൽ രേഖകളില്ലെങ്കിൽ 45 ഡോളർ നൽകണം

  വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…

9 hours ago