ഇംഫാൽ: മണിപ്പൂർ ചുരാചന്ദ് പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയതിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച യെന്ന് സി.ബി.ഐ കുറ്റപത്രം. കുറ്റകൃത്യം നടക്കുമ്പോൾ പൊലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഇരകൾ സഹായം തേടിയിട്ടും പൊലീസ് സഹായിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
വീടുകൾ കത്തിച്ചു മുന്നേറിയ അക്രമി സംഘത്തെ കണ്ട് നിരവധി കുടുംബങ്ങൾ കാട്ടിലൊളിക്കുകയായിരുന്നു. എന്നാൽ വലിയ കോടാലികൾ ഉപയോഗിച്ച് കാടുകളിൽ നിന്ന് ഇവരെ പുറത്തെത്തിക്കുകയും സംഘങ്ങളായി തിരിഞ്ഞ് സ്ത്രീകൾ ഉൾപ്പടെയുള്ളവരെ അപമാനിക്കുകയായിരുന്നു. രണ്ട് സ്ത്രീകളെയും പിതാവിനെയും അക്രമി സംഘം അപമാനിച്ചു. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും ചെയ്തു.
കുക്കി-സോമി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരായി റോഡിലൂടെ നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇവർ പൊലീസ് വാഹനത്തിൽ കയറി അഭയം തേടിയിരുന്നു. പൊലീസ് ജിപ്സിയിൽ കയറിയ സ്ത്രീകൾ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിക്കൂ എന്ന് പറഞ്ഞ് കരഞ്ഞപേക്ഷിച്ചിട്ടും വാഹനത്തിന്റെ താക്കോൽ കളഞ്ഞുപോയെന്നായിരുന്നിരുന്നു പൊലീസിന്റെ മറുപടിയെന്നും കുറ്റപത്രത്തിൽ പറയുന്നു.തുടർന്ന്, അവിടെയുണ്ടായിരുന്ന എല്ലാ പൊലീസുകാരും സ്ഥലം കാലിയാക്കി. പിന്നാലെ എത്തിയ അക്രമി സംഘം ഇവരെ വീണ്ടും റോഡിലൂടെ നടത്തിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ ആറ് യുവാക്കളെയും പ്രായപൂർത്തിയാകാത്തയാളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…