കേരള ചീഫ് സെക്രട്ടറിയുടെ പദവിയിൽ നിന്ന് ഡോ. വി. വേണു ഈ മാസം 31ന് വിരമിക്കയാണ്. അദ്ദേഹത്തിന്റെ പദവി ഏറ്റെടുക്കുന്നതാകട്ടെ, പ്രിയ പത്നി ശ്രീമതി ശാരദ മുരളീധരനും. ഇതൊരു അപൂർവ്വമായ സന്ദർഭമാണ്. കേരള ചരിത്രത്തിൽ ഇത്തരത്തിലൊന്നു നടന്നിട്ടുണ്ടോ എന്നറിയില്ല. ഇല്ലെന്നു തന്നെയാണ് എൻ്റെ അറിവ്. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്, ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം കണ്ടിട്ടുള്ള ഏറ്റവും പ്രൊഫഷണൽ ആയ ലീഡറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന്. മുഖ്യമന്ത്രിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് വെറുമൊരു പുകഴ്ത്തലാകാൻ സാധ്യതയില്ല, അനുഭവമായിരിക്കാം.
ഈ ചെറിയ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത് മുകളിൽ സൂചിപ്പിച്ച കാര്യമല്ല. കേരളത്തെ ഒരു ടൂറിസ്റ്റ് ഫ്രണ്ട്ലി നാടാക്കി മാറ്റാൻ അദ്ദേഹം പ്രവർത്തിച്ചതിൻ്റെ മാറ്റളന്നുമല്ല. ലോക ടൂറിസം മേഖലയിൽ ഒരാൾ തീർച്ചയായും കണ്ടിരിക്കേണ്ട 50 ഇടങ്ങളിൽ ഒന്നായി National Geographic Traveller കേരളത്തെ തെരഞ്ഞെടുത്തപ്പോൾ അതിന്റെ അമരസ്ഥാനത്ത് അദ്ദേഹം ആയിരുന്നതു കൊണ്ടുമല്ല. ഒരു തിയേറ്റർ ആക്ട്‌ർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അഭിരുചിയെ പ്രകീർത്തിക്കുന്നതു കൊണ്ടുമല്ല. പിന്നെയോ, അഭിമുഖത്തിൽ വന്ന മറ്റൊരു ചോദ്യത്തിനുള്ള മറുപടിയാണ് എന്നെ സന്തോഷിപ്പിച്ചതും ഇതെഴുതാൻ പ്രേരിപ്പിച്ചതും.
ചോദ്യമിതാണ്, ഭാര്യക്ക് ഈ പദവി കൈമാറി വിടവാങ്ങുമ്പോൾ നൽകാനുള്ള ഉപദേശമെന്താണ്?
“എന്നെക്കാൾ കൂടുതൽ അനുഭവ പരിചയമുള്ള ഒരാളാണ് ചീഫ് സെക്രട്ടറി പദവിയിലേക്കു വരുന്നത്. മന്ത്രിസഭാ യോഗത്തിന്റെ നടപടിക്രമങ്ങൾ ഒരു യോഗം കഴിയുമ്പോൾ ശാരദ പഠിക്കും”.
പുരുഷമേധാവിത്തം പല മേഖലകളിലും കോലം കെട്ടിയാടുമ്പോഴാണ് ഇത്തരത്തിലൊരു മറുപടി നാം കേൾക്കുന്നത്. ഭാര്യയെ ഒരു പടി മുകളിൽ പ്രതിഷ്‌ഠിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഭാര്യ ആയാലും ഏതൊരു സ്ത്രീ ആയാലും അവരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരു പുരുഷൻ യഥാർത്ഥ ചങ്ങാതി ആകുന്നത്.
വിരമിച്ചു കഴിഞ്ഞ് താങ്കൾ ഇഷ്‌ടപ്പെട്ട രംഗങ്ങളിൽ ക്രിയാത്മകമായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.
– രാജൻ ദേവസ്യ വയലുങ്കൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.…
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…