വിസ്‌താര-എയർഇന്ത്യ ലയനം സെപ്റ്റംബർ 12ന് നടക്കും. ലയനത്തിന്റെ ഭാഗമായി എയർ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂർ എർലൈൻസിന് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചു. ലയനം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിൽ ഒന്നായിമാറാൻ എയർഇന്ത്യക്ക് കഴിയും. എയർഇന്ത്യയുടെ 25.1 ശതമാനം ഓഹരികൾ സിംഗപ്പുർ എയർലൈൻസ് വാങ്ങും. ഏകദേശം 2290 കോടി രൂപയുടെ നിക്ഷേപമാണ് സിംഗപ്പൂർ എർലൈൻസ് ലയനത്തിന്റെ ഭാഗമായി എയർ ഇന്ത്യയിൽ ഇറക്കുന്നത്.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് എയർഇന്ത്യ. ടാറ്റയുടെയും സിംഗപ്പൂർ എയർലൈൻസിൻ്റെയും സംയുക്ത സംരംഭമായി തുടങ്ങിയതാണ് വിസ്താര എയർലൈൻസ്. ഇതിൽ ടാറ്റയ്ക്ക് 51 ശതമാനവും സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ലയനത്തിന് കോംപറ്റീഷൻ കമ്മീഷൻ 2023-ൽ അനുമതി നൽകിയിരുന്നു. സിംഗപ്പുരിൽനിന്നും സമാനമായ അനുമതികൾ ലഭിച്ചിട്ടുണ്ട്.
ലയനം സംബന്ധിച്ച വിവരങ്ങൾ വിസ്താര അധികൃതർ ജീവനക്കാർക്ക് കൈമാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുചെയ്തു. നവംബർ 12- നുശേഷം വിസ്താരയിൽ ടിക്കറ്റ് ബുക്കിങ് സാധ്യമാകില്ലെന്നും ബുക്കിങ്ങുകൾ എയർഇന്ത്യ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിസ്‌താരയുടെ എല്ലാ വിമാന സർവീസുകളും ലയനത്തിനുശേഷം എയർ ഇന്ത്യയാകും നടത്തുക. വിസ്താരയുടെ പ്രവർത്തനം 2024 നവംബർ 11-വരെ മാത്രമൈ ഉണ്ടാകൂവെന്നും കമ്പനി വ്യക്തമാക്കിയതായി ടൈംസ് ഓഫ്ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…