ചങ്ങനാശേരി അതിരൂപതയുടെആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ തിരഞ്ഞെടുത്തു. 75 വയസ് പൂർത്തിയായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിരമിച്ചതിന് പിന്നാലെയാണ് പുതിയ മെത്രാനായി നിലവിലെ സഹായ മെത്രാനായിരുന്ന മാർ തോമസ് തറയിലിനെ തിരഞ്ഞെടുത്തത്. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിലായിരുന്നു പ്രഖ്യാപനം.
ചങ്ങനാശേരി മെത്രാപ്പോലീത്തൻ കത്തീഡ്രൽ ഇടവക തറയിൽ പരേതനായ ടി.ജെ. ജോസഫിൻറെയും മറിയാമ്മയുടെയും ഏഴ് മക്കളിൽ ഇളയവനാണ് ബിഷപ് മാർ തോമസ് തറയിൽ. 1972 ഫെബ്രുവരി രണ്ടിനാണ് ജനനം. ചങ്ങനാശേരി സെൻറ് ജോസഫ്സ് എൽപി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹൈസ്‌കൂൾ പഠനവും എസ് ബി കോളജിൽ പ്രീഡിഗ്രിയും പൂർത്തിയാക്കി.
1989 ൽ വൈദിക പരിശീലനത്തിനായി കുറിച്ചി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു വടവാതൂർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവ ശാസ്ത്ര പഠനവും നടത്തി. 2000 ജനുവരി ഒന്നിന് ആർച്ച് ബിഷപ് മാർ പവ്വത്തിലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ, നെടുംകുന്നം, എടത്വാ പള്ളികളിൽ സഹ വികാരിയായും താഴത്തുവടകര പള്ളിയിൽ വികാർ അഡ്മിനിസ്ട്രേറ്ററായും ശുശ്രൂഷ ചെയ്തു.
2004 ൽ ഉപരിപഠനത്തിന് റോമിലേക്ക് പോയി. പ്രസിദ്ധമായ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മനശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്‌ടറേറ്റും നേടി. തുടർന്ന് പുന്നപ്ര ദനഹാലയ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെയാണ് സഹായ മെത്രാനായി ചുമതലയേറ്റെടുക്കുന്നത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…