തായ്‌ലൻഡ് : ലോകത്തെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ സന്ദർശിച്ചു കൊണ്ടിരുന്ന ഒരു രാജ്യമായിരുന്നു തായ്‌ലാൻഡ് . എന്നാൽ ആഗോള തലത്തിൽ കോവിഡ് പാൻഡെമിക് പ്രശ്നങ്ങൾ വന്നതോടുകൂടി രാജ്യത്തിൻറെ പ്രധാന വിദേശനാണ്യ വരുമാനം ആയിരുന്ന ടൂറിസത്തിന് കനത്ത ആഘാതം ഏറ്റു. ഇപ്പോൾ ലോകത്താകമാനമുള്ള സഞ്ചാരികളെ വളരെ പെട്ടെന്ന് തങ്ങളുടെ രാജ്യത്തേക്ക് ആകർഷിക്കുവാൻ തായ്‌ലൻഡ് പുതിയ പദ്ധതി നടപ്പിൽ വരുത്തി.
ആകെ ആകെ താറുമാറായി കിടക്കുന്ന രാജ്യത്തിൻറെ എൻറെ ടൂറിസം വിഭാഗം പുനരുജ്ജീവിപ്പിക്കുന്നതിനും പ്രസിദ്ധ മേഖലയിലെ വരുമാനം ഓണം വർദ്ധിപ്പിക്കുന്നതിനും ആയി തായ്‌ലാൻഡ് പ്രധാനമന്ത്രി പ്രയൂത്ത് ചാൻ ഒ ച ko യാണ് കഴിഞ്ഞ ദിവസം ഈ പ്രസ്താവന പുറത്തിറക്കിയത്. ഇത് ലോകത്താകമാനമുള്ള വിനോദസഞ്ചാരികൾക്ക് സന്തോഷം പകരുന്ന വാർത്തയാണ് എന്നുള്ളതിൽ ഒരു സംശയവുമില്ല. ഒക്ടോബർ ഒന്നാം തീയതി മുതൽ രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ രാജ്യം സ്വാഗതം ചെയ്യുന്നു എന്ന് പ്രധാനമന്ത്രി മുൻപ് പ്രഖ്യാപിച്ചതായിരുന്നു.
പുതിയ വിസ പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ കൂടി പാലിക്കേണ്ടി വരും. പുറം രാജ്യങ്ങളിൽ നിന്ന് വരുന്ന വിനോദസഞ്ചാരികൾ അവൾ അവരുടെ കൊവിഡ് ടെസ്റ്റ് നടത്തിയതിനുശേഷം 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന് നിർബന്ധമാണ്. ഇതിനു വേണ്ടി തായ്‌ലൻഡ് ഗവൺമെൻറ് പ്രത്യേകം താമസസൗകര്യങ്ങളും സജ്ജീകരണങ്ങളും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ അഭിരുചിക്കും വരുമാനത്തിന് അനുസരിച്ച് ഓരോ യാത്രികനും മുറികൾ തിരഞ്ഞെടുക്കാവുന്നതാണ്.
പുതിയ വിസാചട്ടം അനുസരിച്ച് ഉച്ച 90 ദിവസം കഴിഞ്ഞാൽ വീണ്ടും അടുത്ത രണ്ട് തവണ കൂടി വിസ പുതുക്കാൻ ഉള്ള സാഹചര്യവും ഇപ്പോൾ നിലവിലുണ്ട്. ഇത് പ്രകാരം ഏതാണ്ട് 270 ദിവസത്തോളം മറ്റു രാജ്യ യാത്രക്കാർക്ക് തായ്‌ലാൻഡിൽ തങ്ങാനുള്ള സൗകര്യം ലഭിക്കും. എല്ലാ യാത്രക്കാർക്കും നിർബന്ധമായും ആരോഗ്യ യാത്ര ഇൻഷുറൻസ് വേണം എന്നുള്ളതും ഈ വിസയുടെ നിർബന്ധ കളിൽ ഒന്നാണ്. Tourism authority of Thailand വിഭാഗത്തിൽ ഇതിൽ വിസക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിൻറെ ഭാഗമായി തായ്ലാൻഡിലെ എല്ലാ ടൂറിസ്റ്റ് ഓപ്പറേറ്റർമാർ ടൂറിസ്റ്റ് ഗൈഡ് മാർക്ക് ടൂറിസ്റ്റ് ഓർഗനൈസിംഗ് കമ്മിറ്റികൾ എന്നിവയെല്ലാം സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യ തായ്‌ലൻഡ് ടൂറിസം ബബിളിൽ ഇടപെടാത്തത് കാരണം ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനസർവ്വീസ് ലഭിക്കുകയില്ല. എന്നാൽ യു.കെ, അമേരിക്ക, ജർമനി, ഫ്രാൻസ്, യു.എ.ഇ, കാനഡ, മാലിദ്വീപ്, നൈജീരിയ, ഖത്തർ, ബഹ്‌റൈൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ജപ്പാൻ എന്നീ രാജ്യങ്ങളാണ് എയർ ബബ്ളിൻെറ ഭാഗമായിട്ടുള്ളത്. ഈ രാജ്യങ്ങളിൽനിന്നുള്ള യാത്ര സുഗമമാവും.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…