ബർലിൻ: ഹെൻസിങ്കിയിൽ യൂറോ ലോട്ടറി നറുക്കെടുപ്പിൽ ജർമൻകാരൻ 700 കോടി (90 മില്യൻ യൂറോ) യുടെ ജാക്ക്പോട്ടിന് അവകാശിയായി.പേര് വെളിപ്പെടുത്താത്ത ഇയാൾ ജർമനിയിലെ നോർത്തേൺ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിൽ നിന്നുള്ള ആളാണെന്ന് ലോട്ടോ അധികൃതർ അറിയിച്ചു.
ഒന്നു മുതൽ അൻപത് വരെയുള്ള നമ്പരുകളിൽ അഞ്ചെണ്ണവും ഒന്നു മുതൽ പത്തു വരെയുള്ള നമ്പരുകളിൽ രണ്ടെണ്ണവും കൃത്യമായി വന്നാൽ മാത്രമെ ജാക്പോട്ടിന് അർഹതയുള്ളൂ. ജർമൻകാരന് ഭാഗ്യം നേടി കൊടുത്ത നമ്പരുകൾ ഇങ്ങനെ. 7–16–22–36–44 സൂപ്പർ നമ്പരുകൾ 3–4.
മൂന്നര യൂറോ മാത്രമാണു കളിക്കായി മുതൽ മുടക്ക്.95 മില്യൻ കളിക്കാരിൽ ഒരാൾക്ക് മാത്രമേ വിജയ സാധ്യതയുള്ളൂ. പതിനെട്ട് വയസിനു മുകളിലുള്ളവർക്ക് മാത്രമേ കളിയിൽ പങ്കെടുക്കുവാൻ അനുമതിയുള്ളൂ. ലോട്ടറി കളി ശീലമാക്കരുതെന്നും വൻ പണം മുടക്കി കുടുംബം നശിപ്പിക്കരുതെന്ന് സർക്കാർ വക മുന്നറിയിപ്പ് കൂട്ടത്തിലുണ്ട്. 18 യൂറോപ്യൻ രാജ്യങ്ങളിലാണു യൂറോ ലോട്ടറിയുടെ കളി നടക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് ഏഴു മണിവരെ യൂറോ ലോട്ടറി കളിക്കാൻ അനുമതിയുണ്ട്.
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…
ഡബ്ലിൻ: ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…