കോവിഡ് 19 ഏറെ ദുരിതം വിതച്ച ഇറ്റലിക്കും ഫ്രാൻസിനും സഹായം വാഗ്ദാനം ചെയ്ത് ജര്‍മ്മനി. ഇരു രാജ്യങ്ങളിലെയും രോഗികള്‍ക്കായി തങ്ങളുടെ ആശുപത്രികളിൽ സൗകര്യ ഒരുക്കിയിരിക്കുകയാണ് ജർമ്മനി.
ഇരുരാജ്യങ്ങളിലെയും കോവിഡ് രോഗികളെ വ്യോമ മാർഗം ജർമ്മനിയിലേക്കെത്തിക്കാൻ പ്രത്യേക വിമാനം അയക്കും. എയർ ബസ് എ-310 മെഡെവാക് ആണ് രോഗികളെ എത്തിക്കുന്നതിനായി ജർമ്മനി അയക്കുന്നത്.
കിഴക്കൻ ഫ്രാൻസിലെ മെറ്റ്സിൽ കോവിഡ് -19 രോഗം ബാധിച്ച രോഗികളെ ജർമ്മനിയിലെ എസെനിലേക്ക് മാറ്റും. കിഴക്കൻ ഫ്രാൻസിലെ കൊറോണ വൈറസ് ബാധിച്ച പൗരന്മാരെയും ഫ്രാൻസ് ഒഴിപ്പിക്കും.
പുതിയ കൊറോണ വൈറസ് മിക്കവരിലും മിതമായ ലക്ഷണങ്ങളുണ്ടാക്കുന്നു. പക്ഷേ ചിലർക്ക്, പ്രത്യേകിച്ച് പ്രായമായവർക്കും ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഇത് കൂടുതൽ അപകടകരമാവുകയും മരണത്തിനു തന്നെ കാരണമാവുകയും ചെയ്യുന്നു.
കോവിഡ് രോഗികള്‍ക്കായി പ്രത്യേക കിറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…