Germany

ജർമ്മനിയിൽ കനത്ത മഞ്ഞുവീഴ്ച; Munich എയർപോർട്ടിൽ എല്ലാ വിമാനങ്ങളും റദ്ദാക്കി; ഡബ്ലിൻ സർവീസുകളെയും ബാധിച്ചു

ജർമ്മനിയുടെ ചില ഭാഗങ്ങളിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ ശനിയാഴ്ച റദ്ദാക്കി.ജർമൻ നഗരത്തിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് Munich ലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി. ഡബ്ലിൻ എയർപോർട്ട്, Munichലേക്കുള്ള രണ്ട് ഔട്ട്ബൗണ്ട് ലുഫ്താൻസ ഫ്ലൈറ്റുകളും, ലുഫ്താൻസയും എയർ ലിംഗസും നടത്തുന്ന മൂന്ന് ഇൻബൗണ്ട് ഫ്ലൈറ്റുകളും റദ്ദാക്കി.

മഞ്ഞുവീഴ്ചയെത്തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ Munich വിമാനത്താവളം എല്ലാ വിമാനങ്ങളും റദ്ദാക്കി. ശനിയാഴ്ച പറക്കേണ്ട 760 വിമാനങ്ങളിൽ 320 എണ്ണം ഇതുവരെ റദ്ദാക്കിയതായി എയർപോർട്ട് ഓപ്പറേറ്റർമാരുടെ പ്രസ്താവന കൂട്ടിച്ചേർത്തു. അപ്‌ഡേറ്റുകൾക്കായി തങ്ങളുടെ എയർലൈനുമായി ബന്ധപ്പെടാൻ യാത്രക്കാരോട് നിർദ്ദേശിച്ചു.

Munich വിമാനത്താവളത്തിലെ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ നാളെ രാവിലെ 6 വരെ (ഐറിഷ് സമയം രാവിലെ 5) വരെ റദ്ദാക്കിയതായി എയർപോർട്ട് അറിയിച്ചു. ഇന്ന് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നും നാളെ യാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ എയർലൈനുമായി വിമാനങ്ങളുടെ നില പരിശോധിക്കണമെന്നും യാത്രക്കാരോട് അഭ്യർത്ഥിച്ചു. ഗ്ലാസ്‌ഗോ വിമാനത്താവളത്തിൽ മഞ്ഞുവീഴ്ചയെ തുടർന്ന് താത്കാലികമായി നിർത്തിവെച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഇന്ധന ആശ്വാസ പാക്കേജ് പ്രഖ്യാപനം: ഡീസലിന് 20 സെന്റ്, പെട്രോളിന് 15 സെന്റ് കുറവ്; അലവൻസ് ഇരട്ടിയാക്കി, NORA ലെവി നിർത്തിവെക്കും

നാളെ അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ ഇന്ധനവിലയിലെ കുത്തനെ ഉയർച്ചയെ നിയന്ത്രിക്കാൻ സർക്കാർ സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇതിന്റെ…

3 hours ago

ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്; യാത്രക്കാർ ദുരിതത്തിൽ

ന്യൂയോർക്ക് :ഫെഡറൽ ഗവൺമെന്റ് സ്തംഭനാവസ്ഥ രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി…

7 hours ago

ഡാളസിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത് പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി

ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച…

7 hours ago

ടെക്സസ് ജയിലിൽ ഹൈടെക് മാഫിയ; തടവുകാരൻ ഹാക്കിംഗിലൂടെ നിയന്ത്രിച്ചത് വൻ ക്രൈം ശൃംഖല

ടെക്സസ്: കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ…

7 hours ago

ബിറ്റ്‌കോയിൻ വിലയിൽ വൻ ഇടിവ്; $69,000-ത്തിന് താഴെയെത്തി

ന്യൂയോർക് :അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ക്രിപ്റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്. ആഴ്ചകളോളം 70,000 ഡോളറിന് മുകളിൽ വ്യാപാരം…

7 hours ago

ഷിക്കാഗോയിൽ വെടിവെയ്പ്പ് പരമ്പര; നാല് മരണം, 9 പേർക്ക് വെടിയേറ്റു

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ വിവിധ ഇടങ്ങളിലായി നടന്ന വെടിവെപ്പുകളിൽ നാല് പേർ…

8 hours ago