ബെര്‍ലിന്‍: ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ ജര്‍മനിയിലെ രണ്ട് പ്രദേശങ്ങളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഫ്രാങ്ക്ഫുര്‍ട്ടിനടുത്തുള്ള ഹനാവു നഗരത്തിലെ രണ്ട് സ്ഥലങ്ങളിലായാണ് വെടിവെപ്പ് നടന്നത്.
ബുധനാഴ്ച രാത്രി 10.30ഓടെ ആദ്യ വെടിവെപ്പ് നടന്ന് പിന്നീട് പുലര്‍ച്ചെ ഹനാവുവിവെ മറ്റൊരു ഭാഗത്തും സമാനമായ രീതിയില്‍ വെടിവെപ്പ് നടന്നു. രണ്ട് വെടിവെപ്പിലുമായി 8 പേര്‍ കൊല്ലപ്പെട്ടത് കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജര്‍മനിയിലെ പ്രാദേശിക ചാനലില്‍ വന്ന റിപ്പോര്‍ട്ടുകള്‍ക്ക് അനുസരിച്ച് നഗരത്തിലെ ഒരു ഹുക്കാ ബാറിലെ നടന്ന ആദ്യ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പിന്നീട് ഇവിടെ നിന്നും മറ്റൊരു ബാറിലേക്ക് എത്തിയ അക്രമിസംഘം അഞ്ച് പേരെ കൂടി വെടിവെച്ച് കൊല്ലുകയായിരുന്നു.
വെടിവെപ്പ് നടന്ന സ്ഥലങ്ങളില്‍ നിന്നും ഇരുണ്ട നിറത്തിലുള്ള കാറില്‍ കയറി പ്രതികള്‍ രക്ഷപ്പെട്ടു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പ്രതികളെക്കുറിച്ചോ ഇവരുടെ ഉദ്ദേശത്തെക്കുറിച്ചോ പൊലീസിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പ്രതികള്‍ക്ക് വേണ്ടി വ്യാപകമായ അന്വേഷണമാണ് നടത്തുന്നതെന്ന് ജര്‍മന്‍ പൊലീസ് അറിയിച്ചു.
ജര്‍മനിയിലെ പ്രധാന ഒത്തുകൂടല്‍ കേന്ദ്രങ്ങളാണ് ഹുക്കാ ബാറുകള്‍. സായാഹ്നങ്ങളും രാത്രികളും ചിലവഴിക്കാന്‍ നിരവധി പേരാണ് ഇത്തരം ബാറുകളില്‍ ദിവസവും എത്തിച്ചേരാറുള്ളത്. ഇത്തരം ബാറുകളെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തെ തുടര്‍ന്ന് ഹനാവു നഗരത്തിലാകെ കനത്ത സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…