America

ഡാലസിൽ കേരള ലിറ്റററി സൊസൈറ്റി സാഹിത്യ ചർച്ച സംഘടിപ്പിച്ചു

ഡാലസ്: കേരള ലിറ്റററി സൊസൈറ്റി  ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച് നടന്നു. സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരും വായനക്കാരും സജീവമായി പങ്കെടുത്തു.

അംഗങ്ങളുടെ കഥാ-കവിതാ അവതരണങ്ങൾ, പുസ്തക പരിചയം, സമകാലിക സാഹിത്യ വിഷയങ്ങളിലുള്ള ചർച്ചകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.


റോസമ്മ ജോർജ്ജ്, സാറ ചെറിയാൻ, സന്തോഷ് പിള്ള, ഷാജു ജോൺ, ശാമുവേൽ യോഹന്നാൻ, സി. വി. ജോർജ്ജ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ലൈബ്രറി സേവനം: കെ.എൽ.എസ്. ലൈബ്രറിയുടെ ‘കൈമാറി വായിക്കാം’ എന്ന പദ്ധതിയുടെ ഭാഗമായി പുസ്തക വിതരണവും നടന്നു. വായിച്ച പുസ്തകങ്ങൾക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

വായനയിലും എഴുത്തിലും താൽപ്പര്യമുള്ളവരെ ഏകോപിപ്പിക്കുന്നതിനായി സൊസൈറ്റിയുടെ പുതിയ മെമ്പർഷിപ്പ് ക്യാമ്പയിനും ചടങ്ങിൽ പുരോഗമിച്ചു.

സാഹിത്യ താൽപ്പര്യമുള്ള ഏവരും വരും മാസങ്ങളിലും ഇത്തരം സംഗമങ്ങളിൽ പങ്കുചേരണമെന്ന് സെക്രട്ടറി ബാജി ഓടംവേലി അറിയിച്ചു.

പി പി ചെറിയാൻ

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

5 mins ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

20 hours ago

അയർലണ്ടിൽ സൗജന്യ ജിപി സേവനം ലഭിക്കുമോ? യോഗ്യത പരിശോധിക്കാൻ HSEയുടെ പുതിയ കാൽക്കുലേറ്റർ

അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…

21 hours ago

അയർലണ്ടിൽ മോർട്ട്ഗേജ് വിപണിയിൽ മുന്നേറ്റം; മോർട്ട്ഗേജ് ഇടപാടുകൾ 15% ഉയർന്നു

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…

23 hours ago

ശക്തമായ മഴയും കാറ്റും തുടരും; 11 കൗണ്ടികളിൽ യെല്ലോ അലേർട്ട്

സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…

24 hours ago

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി  ‘ഭൗമ’ യുടെ പുതിയ ലുക്ക്

മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…

2 days ago