ലോക്ഡൗണിനു ശേഷം സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ജര്‍മ്മനി. സാമൂഹിക അകലം പാലിക്കുന്നതിന് സീറ്റുകളുടെ എണ്ണം ഏകദേശം മൂന്നിലൊന്നായി കുറച്ചുവരികയാണ് രാജ്യത്തെ മിക്ക തിയേറ്ററുകളും.
തുറന്ന ഇടങ്ങളിലെ പൊതു പരിപാടികള്‍ ജൂണ്‍ 2 മുതല്‍ അനുവദിക്കുമെന്ന് ബെര്‍ലിന്‍ സെനറ്റ് അറിയിച്ചെങ്കിലും ഇപ്പോഴത്തെ തീരുമാന പ്രകാരം ജര്‍മ്മനിയിലെ തിയേറ്ററുകള്‍ സെപ്തംബര്‍ വരെ അടഞ്ഞു കിടക്കും. എങ്കിലും കോവിഡാനന്തര തിയേറ്റര്‍ എങ്ങനെയാവുമെന്നതിന്റെ മാതൃക ബെര്‍ലിന്‍ എന്‍സാമ്പിള്‍ എന്ന തിയേറ്റര്‍ കാണിച്ചു തരുന്നു്.
ബെര്‍ലിന്‍ എന്‍സാമ്പിള്‍ പ്രധാന ഓഡിറ്റോറിയത്തിലുണ്ടായിരുന്ന 700 സീറ്റുകളില്‍ 500 സീറ്റുകളും നീക്കം ചെയ്തു. സീറ്റുകള്‍ക്കിടയില്‍ ആവശ്യത്തിനു സ്ഥലം ഉണ്ടാക്കി സാമൂഹിക അകലം പാലിക്കുകയാണ് ലക്ഷ്യം. സെപ്തംബര്‍ നാലിനാണ് തീയറ്ററില്‍ ആദ്യ പ്രദര്‍ശനം നടക്കുക. തല്‍ക്കാലം ഇടവേള ഉണ്ടാവില്ല. ഇടവേള നല്‍കിയാല്‍ ശൗചാലയത്തില്‍ തിരക്ക് ഉണ്ടാവുമെന്നും ഇത് സാമൂഹിക അകലം പാലിക്കലിനു ഭീഷണിയാകുമെന്നുമാണ് അനുമാനം. ടിക്കറ്റ് നിരക്ക് കൂട്ടുന്നില്ല. മനുഷ്യര്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ടിക്കറ്റ് വില വര്‍ധിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ഉടമകള്‍ പറയുന്നത്.
മാര്‍ച്ച് മധ്യത്തോടെയാണ് ജര്‍മ്മനിയിലെ സിനിമാ തിയേറ്ററുകള്‍ അടച്ചത്. രാജ്യത്ത് പൂര്‍ണ്ണമായും അടച്ചിടുന്ന ആദ്യ സ്ഥാപനങ്ങളായിരുന്നു തീയറ്ററുകള്‍. അതേസമയം, രാജ്യത്തെ ടോപ്പ് ടയര്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗ പുനരാരംഭിച്ചു. ജര്‍മ്മനിയില്‍ ഇതുവരെ 183,019 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 8,594 ആളുകള്‍ മരിച്ചു. 164,100 പേര്‍ രോഗമുക്തരായി.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…