Categories: Kerala

സാമൂഹിക അകലം അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോട്ടയത്ത് നഴ്‌സുമാരുടെ അഭിമുഖം

കോട്ടയം: സാമൂഹിക അകലം അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോട്ടയത്ത് നഴ്‌സുമാരുടെ അഭിമുഖം. കോട്ടയം ജില്ലാ ആശുപത്രിയിലാണ് നഴ്‌സ് നിയമനത്തിനായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ നൂറുകണത്തിന് ആളുകളെത്തിയത്.

ആശുപത്രിയുടെ മതിലിന് അകത്തും പുറത്തുമായി വരിനില്‍ക്കുന്ന ഇവര്‍ കൃത്യമായ അകലമോ മറ്റ് നിര്‍ദ്ദേശങ്ങളോ പാലിച്ചിട്ടില്ല. കോട്ടയത്തെ കൊവിഡ് ആശുപത്രിയാണിത്. ആശുപത്രിയില്‍ നിലവില്‍ കൊവിഡ് രോഗികളില്ലെന്നാണ് വിവരം.

ഉദ്യോഗാര്‍ത്ഥികളുടെ ക്യൂ നീണ്ടതോടെ ആംബുലന്‍സുകള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

ഒരു മാസത്തെ താല്‍ക്കാലിക ഒഴിവിലേക്കാണ് അഭിമുഖം. 21 ഒഴിവുകളാണുള്ളത്. എന്നാല്‍ ഇത്രയധികം പേര്‍ എത്തുമെന്ന് കരുതിയില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതികരണം. അഭിമുഖം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Newsdesk

Recent Posts

സുരക്ഷാ വീഴ്ച; €30 മില്യൺ ചെലവിട്ട ഐറിഷ് റെയിൽ ഐ. ടി. സിസ്റ്റം പ്രതിസന്ധിയിൽ

ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…

17 hours ago

ശമ്പള തർക്കം രൂക്ഷം: നോർത്ത് അയർലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ പണിമുടക്കുന്നു

നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…

18 hours ago

ഹോർമുസിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാന്: അബ്ബാസ് അരാഗ്ചി

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ…

22 hours ago

മലമുകളിൽ ആനന്ദമുഹൂർത്തങ്ങളിലൂടെ 2 പെൺകുട്ടികൾ; തുടക്കം പുതിയ പോസ്റ്റർ

പച്ചപ്പുല്ലുകളാൽ നിറഞ്ഞ  ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ  ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…

1 day ago

സൗദി അറേബ്യയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 14 മരണം

സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…

2 days ago

ഷാജി കൈലാസിൻ്റെ വരവ് ജൂലൈ പതിനാറിന്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…

2 days ago