ബെര്‍ലിന്‍: ജര്‍മ്മന്‍ ജനസംഖ്യയുടെ 70% പേര്‍ക്കും കൊറോണ വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.
ബെര്‍ലിനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മെര്‍ക്കലിന്റെ പ്രതികരണം.
‘ ജനങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത, വാക്‌സിനുകളോ മറ്റു ചികിത്സകളോ ഇല്ലാത്ത ഇടത്ത് ഈ വൈറസ് പിടിപെട്ടാല്‍ വലിയോരു ശതമാനത്തെ ഇത് ബാധിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കണം. 60മുതല്‍ 70% വരെ ജനങ്ങള്‍ രോഗബാധിതരാവാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദാഭിപ്രായം,’ മെര്‍ക്കല്‍ പറഞ്ഞു.
രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനുള്ള ശ്രമത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് മെര്‍ക്കല്‍ വ്യക്തമാക്കിയിരിക്കുന്നത്. ജര്‍മ്മനിയില്‍ ഇതുവരെ 1300 കൊറോണ വൈറസ് കോസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടു പേരാണ് ഇതുവരെ മരിച്ചത്. 8.28 കോടിയാണ് ജര്‍മന്‍ ജനസംഖ്യ.
കൊറോണ മറ്റ് രാജ്യങ്ങളില്‍,
ഇറാനില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 354 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം 63 പേരാണ് മരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. 9000 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നാണ് കണക്ക്.
ഇസ്രഈലില്‍ എട്ട് പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇവിടത്തെ കൊറോണ ബാധിതരുടെ എണ്ണം 76 ആയി.
ഇറ്റലില്‍ 631 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ബില്യണ്‍ യൂറോസ് കൂടി നല്‍കാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…