ബർലിൻ: കഴിഞ്ഞ ദിവസം ജർമനിയെ ഞെട്ടിച്ച ഹാനോവിലെ കൂട്ടക്കൊലകളിൽ ജർമൻ ജനത തേങ്ങി. വിവിധ നഗരങ്ങളിൽ വംശീയ ആക്രമണത്തെ ജർമൻ നേതാക്കൾ പരസ്പരം കൈപിടിച്ച് പ്രതിഷേധിച്ചു. തിരിതെളിച്ച് ആയിരങ്ങൾ മരണമടഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു. സംഭവ സ്ഥലമായ ഹാനോവിൽ ജർമൻ പ്രസിഡന്റ് വാൾട്ടർ സ്റ്റയിൻ നേരിട്ട് എത്തി മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് ആശ്വസം വചനങ്ങൾ നൽകി ജർമനിയുടെ ദുഃഖം അവരെ നേരിട്ട് അറിയിച്ചു. തുടർന്നു ഹാനോവ് നഗരത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജർമൻ പ്രസിഡന്റ് സ്റ്റയിൻമയർ അധ്യക്ഷത വഹിച്ചു.
കുടിയേറ്റക്കാരെ നിഷ്ക്കരണം ജർമൻ മണ്ണിൽ വെടിവച്ചു വീഴ്ത്തുന്നത് ജർമൻകാർക്ക് ചേർന്ന നടപടിയല്ലെന്നു പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ജർമനിയിൽ ഇത്തരം കൂട്ടക്കൊലകൾ നടത്തി ജനത്തെ രണ്ടു തട്ടാക്കാം എന്ന് ആരും കരുതണ്ടെന്നു പ്രസിഡന്റ് വലതുപക്ഷ തിവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി. ഇനി കടുത്ത നടപടികൾ സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നു ഹാനോവിൽ തടിച്ച് കൂടിയ ആയിരങ്ങൾക്ക് പ്രസിഡന്റ് ഉറപ്പ് നൽകി.
ബർലിനിലും മറ്റു പ്രധാന നഗരങ്ങളിലും വിദേശികൾക്ക് അനുകൂലമായ പ്രകടനങ്ങൾ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നടന്നു. ജർമനി എന്നും കുടിയേറ്റക്കാരോടൊപ്പമാണ്, നാസികൾ പുറത്ത് പോകൂ എന്നീ മുദ്രവാക്യങ്ങൾ പ്രകടനക്കാർ മുഴക്കി.നേരത്തെ ജർമൻ ചാൻസലർ അംഗല മെർക്കൽ മാധ്യമങ്ങളെ കണ്ട് കൂട്ടക്കൊലകളെ ശക്തമായ ഭാഷയിൽ അപലപിച്ചു.
ജർമൻകാരുടെ വംശീയ വിദ്വേഷം വിഷമാണെന്ന് അവർ മുന്നറിയിപ്പ് നൽകി. യുവതലമുറയെ ബാധിച്ചിരിക്കുന്നത് ഭേദമാകാത്ത കാൻസറാണെന്നും അതിന് വേണ്ട ചികിത്സ സർക്കാരിന്റെ പക്കലുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.കഴിഞ്ഞ വർഷം ഒരു ജർമൻ നേതാവിനെ വെടിവച്ചു കൊന്ന നാസികളുടെ കൊലയുടെ കഥയും വാർത്ത സമ്മേളനത്തിൽ അവർ ഓർത്തെടുത്തു.
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…