ബെർലിൻ: കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. 114 രാജ്യങ്ങളിൽ രോഗം പടർന്നു. തൊണ്ണൂറ് ശതമാനവും റിപ്പോർട്ട് ചെയ്തത് നാല് രാജ്യങ്ങളിൽ. 4291 പേർ ഇതിനകം മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചൈനയ്ക്ക് പുറത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 മടങ്ങ് കൂടിയെന്നും കോവിഡ് ബാധിത രാജ്യങ്ങൾ മൂന്നിരട്ടിയായെന്നും WHO
ആറു രാജ്യങ്ങളിലായി വിവിധ കായികമേളകള്‍ വൈറസ് ബാധ കാരണം മാറ്റിവച്ചു. കുവൈറ്റിൽ നാളെ മുതൽ മാർച്ച് 29 വരെ പൊതു അവധി പ്രഖ്യാപിച്ചു. യൂറോപ്പിലേക്കുള്ള വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവയ്ക്കുന്നതായി ഇറാന്‍ എയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കറൻസി നോട്ടിലൂടെ രോഗം പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. കടലാസില്‍ ദിവസങ്ങളോളം ജീവിക്കാന്‍ വൈറസിനുള്ള ശേഷിയാണ് ഇതിനു കാരണം. കറന്‍സി നോട്ടുകളുടെ ഉപയോഗം പരമാവധി കുറച്ച് ഡിജിറ്റല്‍ രീതിയിലേക്കു മാറാനും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.
അതേസമയം, ഇന്ന് കേരളത്തിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 1179 സാമ്പിളുകൾ അയച്ചു. 889 റിസൾട്ട് നെഗറ്റീവ്. 273 റിസൾട്ട് ലഭിക്കാനുണ്ട്- മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോഴിക്കോട് ജില്ലകളിൽ പരിശോധന ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 3,313 പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി.കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 12 ആയി.
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…
മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…
വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible…
പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്…