ജിദ്ദ: സൗദി അറേബ്യയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ജിദ്ദയില്‍ നിന്ന് കെയ്‌റോയിലേക്ക് പറന്ന ഫ്ലൈനാസ് വിമാനത്തിലാണ് ഈജിപ്ത് സ്വദേശിനി പ്രസവിച്ചത്.
ഞായറാഴ്ചയാണ് ഫ്ലൈനാസിന്‍റെ എക്‌സ് വൈ 565 വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. വിമാനത്തിനുള്ളില്‍ വെച്ച് 26കാരിയായ ഈജിപ്ഷ്യന്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ വിമാനജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. വിമാനത്തിലുള്ള ഡോക്ടറോട് സഹായം തേടുകയും ചെയ്തു.
തുടര്‍ന്ന് ഡോക്ടറുടെ പരിചരണത്തില്‍ വിമാനം കെയ്‌റോയിലെത്തുന്നതിന് മുമ്പ് തന്നെ യുവതി പ്രസവിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കെയ്‌റോ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ആംബുലന്‍സ് സംഘം ഇരുവരുടെയും ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകുകയാണെന്നാണ് റിപ്പോർട്ട്.…
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ മലയാളി നഴ്സിനു നേരെ ആക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയിൽ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. കുത്തേറ്റതോടെ…
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി തീരാനൊരുങ്ങുന്ന മലയാള ചിത്രം “മധുരമീ ജീവിതം". ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര പ്രവർത്തകരുടെ…
നാസിക്: കമ്പനി ജീവനക്കാർ ഉൾപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങൾക്ക് പിന്നാലെ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ഓഫീസിലെ…
ബിസിനസ് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവയ്ക്കുമെന്ന് പറഞ്ഞതിൽ അങ്ങേയറ്റം ഖേദിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കോടീശ്വരനായ ഹോട്ടൽ ഉടമ Noel O’Callaghanന്റെ…
പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ടിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തൃപ്തി ദിമ്രി…