അബുദാബി: അനുവദനീയമായതിൽ അധികം എൻജിൻ ശബ്ദവുമായി നിരത്തിലോടിയ വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് ഗതാഗതവകുപ്പ് അറിയിച്ചു. 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ് അമിതശബ്ദമുണ്ടാക്കുന്ന വാഹന ഉപയോക്താക്കൾക്കുള്ള ശിക്ഷ. 770 വാഹനങ്ങളിന്മേലാണ് ഇത്തരത്തിൽ പിഴ ചുമത്തിയത്.
അനുവദനീയമായതിൽ അധികം മോടിപിടിപ്പിക്കലുകൾ വാഹനങ്ങളിൽ നടത്തുന്നത് മറ്റുള്ളവരുടെ സുഖകരമായ യാത്രകൾക്ക് വലിയ തടസ്സമാണുണ്ടാക്കുന്നതെന്നും കുട്ടികൾക്കും മുതിർന്നവർക്കും ഇത് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും പോലീസ് അറിയിച്ചു.
സൈലൻസറുകളിലും എൻജിനിലും മാറ്റംവരുത്തിയാണ് ഇത്തരത്തിൽ അമിതശബ്ദമുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ കൺട്രോൾ സെന്ററിൽ 999 എന്ന നമ്പറിൽ വിളിച്ച് വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…