Global News

വിമാനത്തിലേക്ക് വീല്‍ ചെയറില്‍ കയറുന്നതിനിടെ അപകടം; ചികിത്സയിലായിരുന്നു യുവതി മരിച്ചു

ഡെന്‍വര്‍ : വിമാനത്തിലേക്ക് വീല്‍ ചെയറില്‍ കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമേരിക്കയിലെ പ്രമുഖ എയര്‍ലൈന്‍ സര്‍വ്വീസായ സൌത്ത് വെസ്റ്റിന്‍റെ വിമാനത്തിലേക്ക് കയറുന്നതിനിടെ വാക്ക് വേയില്‍ തട്ടിയാണ് 25കാരിയായ ഗാബി അസോലിന്‍ നിലത്ത് വീഴുന്നത്. ജനിതക രോഗം മൂലം നടക്കുന്നതിന് ബുദ്ധിമുട്ടുള്ള ഗാബി വീല്‍ ചെയറിന്‍റെ സഹായത്തോടെയായിരുന്നു സഞ്ചരിച്ചിരുന്നത്. അപകടത്തിലേറ്റ പരിക്ക് യുവതിയുടെ അവസ്ഥ കൂടുതല്‍ ദുഷ്കരമാക്കുകയായിരുന്നു. നടുവിനും തലയ്ക്കുമേറ്റ പരിക്കോടെ യുവതി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്.

ഒരു വര്‍ഷത്തോളം വെന്‍റിലേറ്ററില്‍ കഴിഞ്ഞതിന് ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഡെന്‍വറിലുള്ള സഹോദരിയെ കാണാനുള്ള  യാത്രയാണ് ഗാബിയെ കിടപ്പിലാക്കിയത്. ഗാബിക്ക് പരിക്കേറ്റതിന് പിന്നാലെ കുടുംബം സൌത്ത് വെസ്റ്റ് എയര്‍ലൈനിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഇലക്ട്രിക് വീല്‍ ചെയറില്‍ റാംപിലൂടെ കയറുന്നതിനിടയില്‍ വാക്ക് വേയിലുണ്ടായ തടസമാണ് ഗാബി നിലത്തുവീഴുന്നതിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്‍റെ പരാതി വിശദമാക്കുന്നത്. ഈ വീഴ്ചയോടെ ഗാബിയുടെ ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു. സൌത്ത് വെസ്റ്റ് എയര്‍ലൈനിനും ഗേറ്റ് സ്റ്റാഫിനെതിരെയുമായിരുന്നു കുടുംബത്തിന്‍റെ പരാതി.


GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

32 mins ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

23 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago