Global News

ആകാശച്ചുഴിയില്‍പെട്ട വിമാനത്തെ പറക്കാൻ അനുവദിച്ചതിനു രണ്ട് സ്പൈസ് ജെറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ന്യൂഡൽഹി: ലാൻ‍ഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പരുക്കേറ്റ രണ്ടു യാത്രക്കാര്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മുംബൈയിൽനിന്ന് പറന്ന വിമാനം ബംഗാളിലെ ദുർഗാപൂരിൽ ഉടൻ ഇറക്കുകയായിരുന്നു. ഔദ്യോഗിക അന്വേഷണത്തിനു മുൻപേ വിമാനത്തെ ദുർഗാപൂരിൽനിന്ന് കൊൽക്കത്തയിലേക്കു പോകാൻ അനുവദിച്ചതിനു രണ്ട് സ്പൈസ് ജെറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ഇരുവരെയും ജോലിയിൽനിന്നു നീക്കി.

‘കൊൽക്കത്തയിലെത്തിയ ശേഷമാണ് വിമാനത്തിലെ പരിശോധനകൾ പൂർത്തിയാക്കിയതു. ഇതുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയർ, സ്പൈസ് ജെറ്റ് മെയിന്റനൻസ് കൺട്രോൾ സെന്റർ ഇൻ ചാർജ് എന്നീ ഉദ്യോഗസ്ഥരെയാണു മാറ്റിനിർത്തിയിരിക്കുന്നതെന്ന് ഡിജിസിഎ അറിയിച്ചു. ആകാശച്ചുഴിയിൽപെട്ടതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന പതിനാലു യാത്രക്കാർക്കും മൂന്നു ജീവനക്കാർക്കുമാണു പരുക്കേറ്റത്.

രണ്ട് യാത്രക്കാരാണ് ദുർഗാപൂരിലെ ആശുപത്രിയിൽ ഐസിയുവിലുള്ളത്. ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിനു പിന്നാലെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങളും ഓക്സിജൻ മാസ്കുകളും ചിതറിക്കിടക്കുന്നതു കാണാം. ബാഗുകൾ വീണു യാത്രക്കാർക്ക് തലയ്ക്ക് പരുക്കേറ്റു. മിക്കവർക്കും തലയിൽ തുന്നലുണ്ട്. ഒരു യാത്രക്കാരനു നട്ടെല്ലിന് സാരമായ പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സ്പൈസ് ജെറ്റിന്റെ എസ്ജി–945 വിമാനമാണു ഞായറാഴ്ച വൈകുന്നേരം ലാൻഡിങ്ങിനിടെ ആടിയുലഞ്ഞത്. സംഭവത്തിൽ സ്പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു.

Sub Editor

Recent Posts

അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്; നവംബർ 12-ന് 24 മണിക്കൂർ സമരം

ശമ്പള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അയർലണ്ടിൽ വീണ്ടും ദേശീയ പണിമുടക്കിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പൊതുമേഖലാ ട്രേഡ് യൂണിയനുകൾ. 3 ലക്ഷത്തിലധികം…

20 hours ago

SuperValu സ്റ്റോറുകളിൽ ഫ്രിഡ്ജ് സംവിധാനങ്ങൾ ഹാക്ക് ചെയ്തെന്ന് സംശയം; ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ പിൻവലിച്ചു

അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…

22 hours ago

ശമ്പള കരാർ ചർച്ചകൾ വഴിമുട്ടി; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്.?

അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…

23 hours ago

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ ‘മിസ്റ്റര്‍ വീറ്റോ’: ട്രംപ്

വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍…

1 day ago

വിമാനടിക്കറ്റ് നിരക്ക് തോന്നിയപോലെ കൂട്ടാനാകില്ല! ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരം; പുതിയ നിയമം 2027 ജനുവരി മുതൽ

വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…

1 day ago

പ്രവാസികൾ ശ്രദ്ധിക്കുക; ഇന്ത്യയിലെത്താൻ ഇനി Air Suvidha ഫോം നിർബന്ധം

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ,…

1 day ago