ചെന്നൈ: തമിഴ്‌നാട്ടിലെ മധുരെ വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തന്‍റെ മാതാപിതാക്കളെ അപമാനിച്ചുവെന്ന ആരോപണവുമായി നടൻ സിദ്ധാർത്ഥ് രംഗത്ത്. ഇന്‍സ്റ്റ സ്റ്റോറിയായി ഇട്ട പോസ്റ്റിലാണ് നടന്‍ മാതാപിതാക്കള്‍ അപമാനിക്കപ്പെട്ടതായി പറയുന്നത്.
24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാം സ്റ്റോറി. തന്റെ മാതാപിതാക്കളെ അവരുടെ ബാഗുകളിൽ നിന്ന് നാണയങ്ങൾ മാറ്റാൻ എന്ന പേരില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ 20 മിനുട്ടോളം അപമാനിച്ചുവെന്നാണ് സിദ്ധാര്‍ത്ഥിന്‍റെ ആരോപണം. അവരോട് ആവർത്തിച്ച് ഹിന്ദിയിലാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്, ഇംഗ്ലീഷിൽ സംസാരിക്കാൻ ആവശ്യപ്പെട്ടിട്ടും ഇവര്‍ വിസമ്മതിച്ചുവെന്നും ആരോപിക്കുന്നു.
ഇതില്‍ പ്രതിഷേധിച്ചപ്പോൾ ‘ഇന്ത്യയിൽ ഇങ്ങനെയാണ്’ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതായി സിദ്ധാർഥ് ആരോപിച്ചു. വിമാനതാവളത്തില്‍ തിരക്കൊന്നും ഇല്ലാത്ത സമയത്ത് 20 മിനുട്ടോളം ഈ അപമാനം സഹിച്ചുവെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.
മധുരെ വിമാനത്താവളത്തിലെ സുരക്ഷ കൈകാര്യം ചെയ്യുന്നത് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് അഥവാ സിഐഎസ്എഫ് ആണ്. ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റിൽ സിദ്ധാര്‍ത്ഥ് എന്നാല്‍ സിആര്‍പിഎഫ് എന്ന് പറഞ്ഞാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…