gnn24x7

വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ മാതാപിതാക്കളെ അപമാനിച്ചുവെന്ന ആരോപണവുമായി നടൻ സിദ്ധാർത്ഥ്

0
273
gnn24x7

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരെ വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തന്‍റെ മാതാപിതാക്കളെ അപമാനിച്ചുവെന്ന ആരോപണവുമായി നടൻ സിദ്ധാർത്ഥ് രംഗത്ത്. ഇന്‍സ്റ്റ സ്റ്റോറിയായി ഇട്ട പോസ്റ്റിലാണ് നടന്‍ മാതാപിതാക്കള്‍ അപമാനിക്കപ്പെട്ടതായി പറയുന്നത്.

24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാം സ്റ്റോറി.  തന്റെ മാതാപിതാക്കളെ അവരുടെ ബാഗുകളിൽ നിന്ന് നാണയങ്ങൾ മാറ്റാൻ എന്ന പേരില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ 20 മിനുട്ടോളം അപമാനിച്ചുവെന്നാണ് സിദ്ധാര്‍ത്ഥിന്‍റെ ആരോപണം. അവരോട് ആവർത്തിച്ച് ഹിന്ദിയിലാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്, ഇംഗ്ലീഷിൽ സംസാരിക്കാൻ ആവശ്യപ്പെട്ടിട്ടും ഇവര്‍ വിസമ്മതിച്ചുവെന്നും ആരോപിക്കുന്നു.

ഇതില്‍  പ്രതിഷേധിച്ചപ്പോൾ ‘ഇന്ത്യയിൽ ഇങ്ങനെയാണ്’ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതായി സിദ്ധാർഥ് ആരോപിച്ചു. വിമാനതാവളത്തില്‍ തിരക്കൊന്നും ഇല്ലാത്ത സമയത്ത് 20 മിനുട്ടോളം ഈ അപമാനം സഹിച്ചുവെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.

മധുരെ വിമാനത്താവളത്തിലെ സുരക്ഷ കൈകാര്യം ചെയ്യുന്നത് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് അഥവാ സിഐഎസ്എഫ് ആണ്. ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റിൽ സിദ്ധാര്‍ത്ഥ് എന്നാല്‍ സിആര്‍പിഎഫ് എന്ന് പറഞ്ഞാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here