സിപിഐ (എം) ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസ്സിനു മുന്നോടിയായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) 19-ആം ദേശീയ സമ്മേളനം ഫെബ്രുവരി 5,6 തീയതികളിൽ ലണ്ടൻ ഹീത്രൂവിൽ ചേരും. സമ്മേളനനടത്തിപ്പിനായി വിപുലമായ സ്വാഗതസംഘവും വിവിധ സബ്‌കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്സിന്റെ ശവകുടീരത്തിൽ നിന്ന് നൂറുകണക്കിന് പാർട്ടിപ്രവർത്തകർ പങ്കെടുത്ത റാലിയായി എത്തിച്ച രക്തപതാക സമ്മേളനനഗറിൽ ഉയർത്തും.
സമ്മേളനത്തിന്റെ ആദ്യദിനത്തിൽ കലാസാംസ്കാരിക സന്ധ്യയും പൊതുസമ്മേളനവും നടക്കും. ബ്രിട്ടനിലെയും അയര്ലണ്ടിലെയും വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിച്ചേരുന്നവർ പങ്കെടുക്കുന്ന പൊതുസമ്മേളനം സിപിഐ(എം) ജനറൽ സെക്രട്ടറി സ.സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ പ്രമുഖ നേതാക്കൾ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
പൊതുസമ്മേളനത്തിലെ കലാ സാംസ്കാരികസന്ധ്യ ഒരുക്കുന്നത് പുതുതായി രൂപീകൃതമാവുന്ന പുരോഗമന കലാസാംസ്കാരിക സംഘടനയായ കൈരളി യുകെ ആണ്. സമ്മേളനത്തിന്റെ ഭാഗമായി പാർട്ടിയുടെ യുകെയിലെ ചരിത്രം വിളിച്ചോതുന്ന എക്സിബിഷൻ, സോഷ്യലിസ്റ്റ് റാഫിൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് .
പാർട്ടിയുടെ ബ്രാഞ്ചുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ഫെബ്രുവരി 6നു സ. ഹരിദേവ് ദാസൻജ് നഗറിൽ നടക്കും.
പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാൻ മുഴുവൻ മതേതര ജനാധിപത്യവിശ്വാസികളെയും ക്ഷണിക്കുന്നതായി പാർട്ടി സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ് സ്വാഗതസംഘം ഭാരവാഹികളായ സ.ബിനോജ് ജോൺ, സ.രാജേഷ് കൃഷ്ണ എന്നിവർ അറിയിച്ചു.
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ന്റെ ഉടമ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…