കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു. ഒക്ടോബറില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകളാണ് നിര്‍ത്തലാക്കുന്നത്. നിലവില്‍ ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് കോഴിക്കോടേക്ക് സര്‍വീസുള്ളത്.
പുതിയ ഷെഡ്യൂളില്‍ ഇത് ആഴ്ചയില്‍ മൂന്ന് ദിവസമാകും. ഒക്ടോബര്‍ മാസം ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ മറ്റ് ദിവസങ്ങളിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശമുള്ളതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് തുക മടക്കി നല്‍കും. നിലവില്‍ കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് നേരിട്ട് സര്‍വീസുകളുള്ളത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേതാണ്. അതിനാല്‍ സര്‍വീസുകള്‍ ചുരുക്കുന്നത് മറ്റ് ദിവസങ്ങളില്‍ തിരക്ക് കൂടാന്‍ കാരണമാകും. ടിക്കറ്റ് ലഭ്യതയെയും ടിക്കറ്റ് നിരക്കിനെയും ഇത് ബാധിക്കും.
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…
വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…