Global News

എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഇന്നും റദ്ദാക്കി

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഇന്നും സാധാരണ നിലയിലായില്ല. രാവിലെ വിവിധ സ‍ർവീസുകൾ റദ്ദാക്കിയതായി അറിയിപ്പ് വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സ‍ർവീസുമാണ് തിങ്കളാഴ്ച രാവിലെ റദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകൾ റദ്ദാക്കി. രാവിലെ പുറപ്പെടേണ്ട ദമാം, ബഹ്റൈൻ സർവീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറിൽ ബാംഗ്ലൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്ന് മുടങ്ങി.

കൊച്ചിയിൽ നിന്നുള്ള ചില സർവീസുകൾ ഇന്നലെയും മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും ഇന്നലെയുണ്ടായില്ല. ആഭ്യന്തര സ‍ർവീസ് സെക്ടറിൽ കൊച്ചിയിൽ നിന്നുള്ള ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്നലെ മുടങ്ങിയിരുന്നു.

ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങൾ റദ്ദാക്കാൻ കാരണം. സമരം മൂലം വിമാനത്താവളങ്ങൾക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രയും മുടങ്ങി. ഗൾഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടിൽ വന്ന പ്രവാസികൾക്ക് യഥാസമയം മടങ്ങാൻ സാധിക്കാതെ വന്നതുകൊണ്ട് ജോലി നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വേറെയും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന ശരാശരി ശമ്പളം ലഭിച്ചത് ഐടി, ധനകാര്യ മേഖലയിലുള്ളവർക്ക്

2025-ൽ അയർലണ്ടിൽ ഏറ്റവും ഉയർന്ന ശരാശരി പരസ്യ ശമ്പളം നേടിയത് ഐടി, ധനകാര്യ മേഖലകളിലെ തൊഴിലാളികളാണെന്ന് നിയമന പ്ലാറ്റ്‌ഫോമായ ഐറിഷ്‌ജോബ്‌സിന്റെ…

8 mins ago

Barclays യൂറോപ്യൻ ആസ്ഥാനം ഡബ്ലിനിൽ നിന്ന് പാരീസിലേക്ക് മാറ്റുന്നു

യൂറോപ്യൻ ആസ്ഥാനം ഡബ്ലിനിൽ നിന്ന് പാരീസിലേക്ക് മാറ്റുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ചതായി ബാങ്കിംഗ് ഭീമനായ Barclays സ്ഥിരീകരിച്ചു.ക്ലയന്റ്-ഫേസിംഗ്, ഓപ്പറേഷണൽ റോളുകൾ…

3 hours ago

Storm Ingrid: ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത

ഇൻഗ്രിഡ് കൊടുങ്കാറ്റ് അയർലണ്ടിൽ ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പോർച്ചുഗീസ് മെറ്റ് സർവീസ് (ഐപിഎംഎ) ആണ് കൊടുങ്കാറ്റിന് ഈ പേര്…

8 hours ago

പാർട്ട് ടൈം ജോലിക്കായുള്ള പുതിയ കോഡ് ഓഫ് പ്രാക്ടീസിന് അംഗീകാരം

പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…

1 day ago

ഓസ്‌ട്രേലിയയിൽ വെടിവയ്പ്പ്; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…

1 day ago

RyanAir വിലയ്ക്ക് വാങ്ങുമെന്ന മസ്‌കിന്റെ ഭീഷണി; മറുപടിയായി “ബിഗ് ഇഡിയറ്റ്സ് സീറ്റ് സെയിൽ” ആരംഭിച്ച് എയർലൈൻ

അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…

2 days ago