ന്യൂഡൽഹി: സാധുവായ ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് ബോർഡിങ് നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴ ചുമത്തി. പ്രശ്‌നം പരിഹരിക്കുന്നതിന് ഉടൻ തന്നെ സംവിധാനം ഏർപ്പെടുത്താൻ നിർദേശിക്കുകയും ചെയ്തു. നിർദേശം പാലിച്ചില്ലെങ്കിൽ തുടർ നടപടിയുണ്ടാകുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി. സാധുവായ ടിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരായിട്ടും നിരവധി വിമാനക്കമ്പനികൾ യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
മാർഗനിർദ്ദേശങ്ങൾ ചില എയർലൈൻ കമ്പനികൾ പാലിക്കുന്നില്ലെന്നും ഡിജിസിഎ പറഞ്ഞു. ബെംഗളൂരു, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിൽ പരിശോധന നടത്തിയതിന് ശേഷമാണ് ഡിജിസിഎ നടപടി. പരാതിയെ തുടർന്ന് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ഹിയറിങ് നടത്തുകയും ചെയ്തു. എയർ ഇന്ത്യക്ക് ഇക്കാര്യത്തിൽ ഒരു നയവുമില്ല. യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നില്ല- ഡിജിസിഎ പറഞ്ഞു.
സാധുവായ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും യാത്രക്കാരന് ബോർഡിംഗ് നിഷേധിക്കപ്പെട്ടെന്ന് മനസ്സിലായാൽ ഒരു മണിക്കൂറിനുള്ളിൽ പ്രസ്തുത യാത്രക്കാരന് മറ്റൊരു ഫ്ലൈറ്റിൽ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും ഡിജിസിഎ പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ എയർലൈൻ ഒരു ബദൽ ക്രമീകരണം നൽകിയാൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകണം. 24 മണിക്കൂറിന് ശേഷമാണെങ്കിൽ 20,000 രൂപ വരെ നഷ്ടപരിഹാരം നൽകണമെന്നാണ് ചട്ടം.
ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ പരിധി നീക്കം ചെയ്യുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അടുത്ത വർഷം കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് എയർ…
ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…
വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…
ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…
മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…
ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…