Entertainment

‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ പത്തിന് ടീസർ പുറത്തുവിട്ടു

വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന  പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു കൊണ്ട് ടീസർ പുറത്തുവിട്ടു.

ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ നൗഫൽ, ബ്രജോഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എൻ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരുമാണ്  നിർമ്മിക്കുന്നത്.
ഏപ്രിൽ ഒമ്പതിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതിനിടയിലാണ് പശ്ചിമേഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.
ഈ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽനിലനിൽക്കുന്ന സംഘർഷം ചിത്രത്തിൻ്റെ റിലീസ്
ഡേറ്റ് മാറ്റണമോ എന്ന ചിന്ത അണിയറ പ്രവർത്തകരിലുണ്ടായി
അതിനു വിരാമമിട്ടുകൊണ്ട് ഏപ്രിൽ പത്തിന് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യുകയാണ് പള്ളിച്ചട്ടമ്പി.
അടുത്തു റിലീസ് ചെയ്ത ആട് – 3 ക്ക് ഗൾഫുനാടുകളിൽ ലഭിച്ച സ്വീകാര്യതയും നിർമ്മാതാക്കൾക്ക് ഏറെ പ്രചോദനമായി.
കേരളത്തേപ്പോലെ തന്നെയോ അല്ലങ്കിൽ അതിലുമുപരിയോയാണ് മലയാള സിനിമയുടെ സാമ്പത്തികസ്രോതസ് തന്നെയാണ് ഗൾഫ് മേഖല.
ഏപ്രിൽ ഒമ്പതിന് പൊതു തെരഞ്ഞെടുപ്പായതുകൊണ്ടാണ് നേരത്തേ പ്രഖ്യാപിച്ച ഒമ്പത് എന്ന തീയതി പത്തിലേക്കു മാറ്റിയതെന്ന് നിർമ്മാതാവ് നൗഫൽ വ്യക്തമാക്കി. പുറത്തുവിട്ട ടീസറിലെ ചില ഭാഗങ്ങൾ ഒന്നു ശ്രദ്ധിക്കാം –

“ശാപം കിട്ടിയ മണ്ണാ അത് നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്
അങ്ങോട്ടൊന്നും നോക്കാനേ പാടില്ലാന്ന് …
ഈ ക്രിസ്റ്റഫർ എന്നു പറയുന്ന പദത്തിൻ്റെ അർത്ഥം അറിയാമോ നിനക്ക് … ക്രിസ്തുവിനെ ചുമക്കുന്നവൻ…
സർവ്വേശ്വരൻ അനുഗ്രഹിച്ചു തന്ന ഈ ദേവാലയത്തിൻമേൽ ഒരു ചെകുത്താൻ്റേയും നിഴൽ പോലും വീഴില്ല.
മനുഷ്യനും ചെകുത്താനും നേർക്കുനേർ നിൽക്കുന്നിടത്ത് ദൈവത്തിനു് എന്തു കാര്യം?
ടീസറിലെ പ്രസക്ത ഭാഗങ്ങൾ….
നന്മയും തിൻമയും ഏറ്റുമുട്ടുന്നതാണ് ഈ ചിത്രത്തിലുടനീളമെന്ന് ടീസറിലെ ഈ വാചകങ്ങൾ വ്യക്തമാക്കുന്നു.
അലിഖിതമായ പല വിശ്വാസങ്ങൾക്കും, നിയമങ്ങൾക്കുമെതിരേയുള്ള പോരാട്ടവും ഇതിലൂടെ മനസ്സിലാക്കാം.
1957-58  കാലഘട്ടങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നില നിന്നു പോന്ന രാഷ്ടീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ ഒരു മലയോര ഗ്രാമത്തിൻ്റെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ .
അധ്വാനികളായ സാധാരണക്കാരുടെ ജീവിത പോരാട്ടവും, ധാർമ്മിക രോഷത്തിൻ്റെ ചെറുത്തുനിൽപ്പും, അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമൊക്കെ കോർത്തിണക്കിയുള്ള ഒരു ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം.
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കയാദു ലോഹറാണ് നായിക.
മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലായി ട്ടാണ് ഈ ചിത്രംപ്രദർശനത്തിനെ ത്തുന്നത്.
വിജയരാഘവൻ, ബാബുരാജ്,സുധീർ കരമന, തെലുങ്കു നടൻ ശിവകുമാർ, അജയ് (കന്നഡ) ജോണി ആൻ്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ്. ഈ കുര്യൻ,വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ, തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തിൽ അണിനിരക്കുന്നു.
കോ – പ്രൊഡ്യൂസേർസ് – തൻസീർ സലാം, മേഘ ശ്യാം.
ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ,
സംഗീതം – ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം – ടിജോ ടോമി.
എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്.
കലാസംവിധാനം – ദിലീപ് നാഥ്.
മേക്കപ്പ് – റഷീദ് അഹമ്മദ്.
കോസ്റ്റ്യും ഡിസൈൻ – മഞ്ജഷ രാധാകൃഷ്ണൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കിരൺ റാഫേൽ,
റെനിത് രാജ്,
സ്റ്റിൽസ് -റിഷ് ലാൽ ഉണ്ണികൃഷ്ണൻ.
കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല.
ഫിനാൻസ് – കൺട്രോളർ – അനിൽ ആമ്പല്ലൂർ,
ലൈൻ പ്രൊഡ്യൂസർ – അലക്സ് ഇ കുര്യൻ.
പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നോബിൾ ജേക്കബ്ബ്.
പ്രൊഡക്ഷൻ മാനേജേഴ്സ് – എബി കോടിയാട്ട്, ജെറി വിൻസൻ്റെ.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

12 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

14 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

15 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

17 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

1 day ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

2 days ago