കൊച്ചി : ഇ പി ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് കോൺഗ്രസ് നേതാവ് എം എം ഹസ്സൻ. ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസിക്കളുടെ അന്വേഷണം വേണമെന്നും എം എം ഹസ്സൻ കൊച്ചിയിൽ ആവശ്യപ്പെട്ടു. ജനുവരി നാലിന് വൈകീട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി 10 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നും എം എം ഹസ്സൻ വ്യക്തമാക്കി.
ബഫർ സോൺ വിഷയത്തിൽ വിധി വന്നു ആറ് മാസം കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കാര്യങ്ങൾ കൃത്യമായി സർവ്വേ നടത്തി രേഖകൾ ഹാജരാക്കി സുപ്രീം കോടതി മുൻപാകെ അവതരിപ്പിച്ച് ഇളവ് നേടി എടുത്തു. ഉപഗ്രഹം സർവ്വേ പ്രായോഗികം അല്ലെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. ഫീൽഡ് സർവ്വേ വേണമെന്ന ആവശ്യം സർക്കാർ തള്ളിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ജനുവരി അഞ്ച് മുതൽ ജനുവരി 15 വരെ കർഷക സംഗമം, പ്രതിഷേധ യോഗങ്ങൾ എന്നിവ പഞ്ചായത്ത് തലത്തിൽ നടത്തും. കുമളിയിൽ നിന്ന് അടിമാലിയിലേക്ക് കാൽ നട യാത്ര ഡീൻ കുര്യാക്കോസ് എം പി നേതൃത്വം കൊടുക്കുമെന്നും എം എം ഹസ്സൻ വ്യക്തമാക്കി. ഇടുക്കി ജില്ലയെ ബഫർ സോൺ കെണിയിൽ നിന്ന് മുക്തമാക്കുക എന്നതാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…
ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ,…
അയർലണ്ടിലെ മൊബൈൽ ഉപഭോക്താക്കൾക്കായി ആകർഷകമായ SIM-only ഓഫറുകളുമായി Tesco Mobile. പുതിയ ഫോൺ വാങ്ങാതെ നിലവിലുള്ള ഫോൺ തന്നെ ഉപയോഗിച്ച്…
നവംബർ 11-ന് ദേശീയ പണിമുടക്ക് നടത്തുന്നത് പരിഗണനയിൽ; യൂണിയനുകളുടെ യോഗം തിങ്കളാഴ്ച അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കത്തിൽ സർക്കാർ–ട്രേഡ്…
മൂന്നാമത്തെയും നാലാമത്തെയും പെർമിറ്റ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; അഞ്ചാമത്തെ പെർമിറ്റ് ഇനി ലഭിക്കില്ല ലേണർ ഡ്രൈവിങ് പെർമിറ്റ് ഉപയോഗിക്കുന്നവർക്കായി…
മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്. കോട്ടയം മാറ്റൊലിയുടെ …