പാലക്കാട് : പാലക്കാട് കല്ലേപ്പുള്ളി മില്‍മ പ്ലാന്‍റില്‍ അമോണിയം വാതക ചോര്‍ച്ചയെന്ന് നാട്ടുകാര്‍. വാതകം ശ്വസിച്ച് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ആരോപണമുയരുന്നുണ്ട്. നേരിയ തോതില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചതാണെന്നാണ് മില്‍മയുടെ വിശദീകരണം. അമ്പലക്കാട് കോളനിയിലെ ആളുകൾക്കാണ് ഇതുമൂലം സ്ഥിരമായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചുമ, ഛർദ്ദി, വയറുവേദന എന്നിവ ഉണ്ടായെന്നും ആശുപത്രിയിൽ പോയെന്നും ഇവിടത്തെ കുട്ടികൾ പറയുന്നു. മുന്നേയും കുറെ തവണ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇവിടുത്തുകാർ പറയുന്നത്.
മൂന്ന് മാസം, ആറ് മാസം കൂടുമ്പോൾ പരിശോധിച്ച് അമോണിയം ലൈനുകൾ മാറ്റാറുണ്ടെന്നാണ് അധികൃതർ പറയുന്നത്. അപ്പോൾ ചെറിയ തോതിലുള്ള സ്മെൽ ഉണ്ടാകാറുണ്ട്. ഇനി അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ ശ്രദ്ധിക്കാമെന്നും കുറച്ചുകൂടി മുൻകരുതലെടുത്തും സമീപത്തെ ആളുകളെ കൂടി അറിയിച്ചുകൊണ്ടും നടപടികൾ കൈക്കൊള്ളാമെന്നും ആധികൃതർ വ്യക്തമാക്കുന്നു. അതേസമയം അമോണിയം പ്ലാന്റിൽ നിന്നുള്ള ചോർച്ച ആളുകളെ ബാധിക്കാതിരിക്കാൻ വീടുകളുടെ നേരെയുള്ള ഭാഗം കവർ ചെയ്ത് കൊടുക്കണം എന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…