ദുബായ്: മറ്റൊരാളുടെ പാസ്‍പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച യുവതി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. വിമാനത്താവളത്തിലെ പതിവ് പരിശോധനയില്‍ തന്നെ പാസ്‍പോര്‍ട്ടിലെ വ്യത്യാസം പരിശോധന നടത്തിയ ഉദ്യോഗസ്ഥ തിരിച്ചറിയുകയായിരുന്നു.
പാസ്‍പോര്‍ട്ടിലെ ചിത്രവും യുവതിയുടെ മുഖവും വ്യത്യസ്‍തമാണെന്ന് വിമാനത്താവളത്തില്‍ പരിശോധന നടത്തിയ വനിതാ പാസ്‍പോര്‍ട്ട് ഓഫീസര്‍ കണ്ടെത്തി. തുടര്‍ന്ന് മറ്റ് സംവിധാനങ്ങളുടെ സഹായത്തോടെ പാസ്‍പോര്‍ട്ട് വിശദമായി പരിശോധിച്ചപ്പോള്‍ മാറ്റം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിച്ചു.
ദുബായ് പൊലീസ് കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് കോടതിയിലെത്തി. കേസ് പരിഗണിച്ച കോടതി ഇവര്‍ക്ക് കഴിഞ്ഞ ദിവസം മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…