Global News

സുഹൃത്തുക്കളും സഹപ്രവർത്തകരും കാബൂളിൽ തുടരുന്നതിനാൽ ‘വിചിത്രവും ഭാരമേറിയതുമായ ഒരു വികാരമായിരുന്നു’ അനുഭവപ്പെട്ടത്: AOIFE MACMANUS

അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും തുടരുന്ന സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കുറിച്ച് അറിയാൻ വിചിത്രവും ഭാരമേറിയതുമായ ഒരു വികാരത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഐറിഷ് വനിതയായ AOIFE MACMANUS. ഇന്നലെ രാവിലെ കാബൂളിൽ നിന്ന് അയൽരാജ്യമായ പാകിസ്ഥാനിലേക്ക് പറന്നതിന് ശേഷം, ഇസ്ലാമാബാദിൽ രണ്ട് രാത്രികൾ ചെലവഴിക്കാനും ഞായറാഴ്ചയോ തിങ്കളാഴ്ചയോ അയർലണ്ടിലേക്ക് മടങ്ങാനുമാണ് അവർ പദ്ധതിയിട്ടിരിക്കുന്നത്. രണ്ട് ഐറിഷ് പൗരന്മാർക്കൊപ്പമാൻ AOIFE MACMANUS തലസ്ഥാനത്ത് നിന്ന് യാത്രതിരിച്ചത്. കുറഞ്ഞത് 36 പേരെങ്കിലും ഇനിയും രാജ്യം വിടാൻ കാത്തിരിക്കുകയാണ്.

RTÉ Radio One’s This Morning-ൽ സംസാരിക്കവെ MACMANUS അഫ്ഗാനിസ്ഥാനിൽ നിന്നു യാത്ര തിരിച്ചതിനെ കുറിച്ച് വിവരിച്ചു. അഫ്ഗാനിസ്ഥാനിൽ അവർ രണ്ടു വർഷത്തോളമായി വിദ്യാഭാസ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം എയർപോർട്ടിലേക്ക് പോകാൻ നിർദേശം ലഭിച്ചുവെന്നും വിമാനങ്ങൾ ലഭ്യമല്ലെന്നതല്ല ഇപ്പോഴത്തെ പ്രശ്നം, വിവിധ രാജ്യങ്ങളിലൂടെ നിരവധി ഫ്ലൈറ്റുകളുടെ അവസരം തനിക്ക് വിദേശകാര്യ വകുപ്പിലൂടെ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്നും വലിയ ജനക്കൂട്ടം വിമാനത്താവളത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനാൽ എയർപോർട്ടിന്റെ ഗേറ്റുകളിലേക്കുള്ള യാത്രയും ഗേറ്റുകളിലേക്കുള്ള പ്രവേശനവു൦ സാധ്യമാകുന്നില്ല എന്ന പ്രശ്നമാണ് അഭിമുഖീകരിക്കേണ്ടിവന്നതെന്നും അവർ കൂട്ടിച്ചേർത്തു.

“ഞങ്ങൾക്ക് ഒരു എസ്കോർട്ട് ഉണ്ടായിരുന്നു, അതാണ് ഇപ്പോൾ മിക്ക എൻ‌ജി‌ഒകൾക്കും യുഎൻ ഓർ‌ഗനൈസേഷനുകൾ‌ക്കും സംഭവിക്കുന്നത് – ഇത് വിമാനത്താവളത്തിലേക്കുള്ള ഒരു പോലീസ് എസ്കോർട്ടിന് തുല്യമായിരിക്കും, പക്ഷേ താലിബാൻ ഇപ്പോൾ പോലീസിനൊപ്പം ജോലി ചെയ്യുന്നതിനാൽ, ഇത് ഒരു താലിബാൻ എസ്കോർട്ട് ആണ്, നാടകീയമായാണ് അവ അനുഭവപ്പെടുന്നത്. താലിബാൻ എസ്കോർട്ട് “ട്രാഫിക് ക്ലിയർ ചെയ്യുകയും ഞങ്ങളെ വിമാനത്താവളത്തിന്റെ കവാടങ്ങൾക്ക് കഴിയുന്നിടത്തോളം അടുപ്പിക്കുകയും ചെയ്തു”.”അവർ പറഞ്ഞു.

ആയിരക്കണക്കിന് അഫ്ഗാൻ ജനത രാജ്യം വിടാൻ ശ്രമിക്കുന്നുണ്ട്. അവരുടെ പാതി പൂർത്തിയായ വിസ നടപടിക്രമങ്ങൾ അല്ലെങ്കിൽ അവരുടെ കൈവശമുള്ള ഏതെങ്കിലും ഐഡികൾ, അവരുടെ കുടുംബങ്ങൾ എന്നിവയുമായി വിമാനത്താവളത്തിന്റെ സൈനിക ഭാഗത്തേക്ക് പോകാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.

“കവാടത്തിൽ എത്തിയ ശേഷം, ഐറിഷ് പൗരന്മാരെ യുഎസ് മറൈൻസ് കണ്ടുമുട്ടി വിമാനത്താവളത്തിനുള്ളിൽ കടത്തിവിട്ടു. ഞങ്ങൾ ഗേറ്റുകൾ കടന്ന് മറ്റെല്ലാവരുമായും യഥാർത്ഥ പ്രോസസ്സിംഗ് ഏരിയയിൽ എത്തിയപ്പോൾ ആയിരക്കണക്കിന് ആളുകൾ അമേരിക്കയിലേക്കോ യുകെയിലേക്കോ മറ്റെവിടെയെങ്കിലുമോ പോകുന്നതിനായി അവരുടെ സൈനിക വിമാനങ്ങൾ വരുന്നതു കാത്തുനിൽക്കുന്നുണ്ടായിരുന്നു. അത് തികച്ചും ഒരു രംഗമായിരുന്നു. എയർപോർട്ടിന് പുറത്ത് നിന്നുള്ള എല്ലാ വെടിയൊച്ചകളും ഞാൻ ഇപ്പോഴും കേൾക്കുന്നുണ്ട്, ആളുകൾ മറ്റെവിടെയെങ്കിലും നിന്ന് അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നു, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വെടിയൊച്ചകൾ മുഴങ്ങിക്കൊണ്ടിരുന്നു. ഞങ്ങൾക്ക് രാത്രി അവിടെ കഴിയേണ്ടിവന്നു. പുലർച്ചെ വിമാനം പറന്നുയർന്ന് ഐറിഷ് പൗരന്മാരെ പാകിസ്ഥാനിലേക്ക് കൊണ്ടുവന്നു. നിരവധി സഹപ്രവർത്തകർ, ധാരാളം സുഹൃത്തുക്കൾ, അഫ്ഗാനിൽ ഉണ്ടെന്നും, അവർക്ക് നിലവിൽ പോകാൻ അവസരമില്ലെന്നും, അവർക്ക് അടുത്തതായി എന്താണ് സംഭവിക്കുകയെന്നും ചിന്തിക്കുന്നത് വളരെ വിചിത്രവും ഭാരമേറിയതുമായ ഒരു വികാരമായിരുന്നു.” എന്ന് MACMANUS വിശദീകരിച്ചു.

കോ മീത്തിലെ ആഷ്‌ബോണിൽ നിന്നുള്ള MACMANUS കഴിഞ്ഞ രണ്ട് വർഷമായി പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ കാബൂളിൽ ജോലി ചെയ്തുവരികയായിരുന്നു. നഗരത്തിലെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഭാവിയെക്കുറിച്ച് “പോസിറ്റീവായിരിക്കണം” എന്നും “കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ” എന്നും നഗരം വിട്ടുപോകുമ്പോൾ, മുൻ ദിവസങ്ങളെ അപേക്ഷിച്ച് കാര്യങ്ങൾ വളരെ ശാന്തമായിരുന്നുവെന്നും അവർ പറഞ്ഞു.

ഞായറാഴ്ച രാജ്യം ഏറ്റെടുത്ത ശേഷം, സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്ന് താലിബാൻ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും, ഈ പ്രഖ്യാപനം വിശ്വസിക്കാനാവില്ലെന്ന് ഗ്രൗണ്ടിലുള്ള ആളുകളും മനുഷ്യാവകാശ പ്രവർത്തകരും പറയുന്നത്. വാരാന്ത്യത്തിൽ വിമതരുടെ വിജയത്തിന് ശേഷം ആയിരക്കണക്കിന് അഫ്ഗാനികൾ രാജ്യം വിടാൻ ശ്രമിക്കുന്നുണ്ട്. അതേസമയം വിദേശ സൈനികർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പലായനം ചെയ്യാനുള്ള വിമാനങ്ങൾ സംഘടിപ്പിക്കുന്നു.

Sub Editor

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

21 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

21 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago