Global News

ഏഷ്യന്‍ ഗെയിംസ്; ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി

ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. ഇന്നു നടന്ന ഫൈനലില്‍ 6.63 മീറ്റര്‍ താണ്ടിയാണ് ആന്‍സി വെള്ളി നേട്ടം സ്വന്തമാക്കിയത്. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വര്‍ണം. 6.50 മീറ്ററുമായി ജപ്പാന്‍ താരം സമിരെ ഹാട്ട വെങ്കലം നേടി. ആന്‍സിക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ ഷൈലി സിങ്ങിന് 6.48 മീറ്ററില്‍ അഞ്ചാമതെത്താനേ കഴിഞ്ഞുള്ളു.

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതുവരെ 16 ആയി. ഇന്ന് നേരത്തെ നടന്ന വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യന്‍ താരങ്ങളായ പാരുള്‍ ചൗധരിയും പ്രീതി ലാംബയും യഥാക്രമം വെള്ളിയും വെങ്കലവും നേടിയിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മലയാളത്തിൽ ആദ്യമായി ഏ.ഐ.സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം “മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ”

കൃത്രിമബുദ്ധിയിൽ അണിയിച്ചൊരുക്കുന്ന 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' എന്ന എ.ഐ സിനിമയെ പാപ്പരാസി എന്റർടൈൻമെന്റ് കമ്പനി അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. പൗരാണിക…

2 hours ago

ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം; യുഎന്നിൽ ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള സൈനിക ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണമെന്നും…

2 hours ago

മദ്യപിച്ച് വാഹനം ഓടിച്ചു; ബാൽച്ച് സ്പ്രിംഗ്സ് പോലീസ് ചീഫ് അറസ്റ്റിൽ

ഡാളസ്: മദ്യപിച്ച് വാഹനം ഓടിച്ചതിന്  ബാൽച്ച് സ്പ്രിംഗ്സ് പോലീസ് ചീഫ് ബ്രെന്റ് ഹർലിയെ  കോളേജ് സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തു.…

2 hours ago

ഫിഫ ലോകകപ്പ് 2026; ഹൂസ്റ്റണിലെ വോളന്റിയർമാർക്കുള്ള യൂണിഫോം പുറത്തിറക്കി

ഹൂസ്റ്റൺ: 2026-ലെ ഫിഫ ലോകകപ്പിന് ഇനി വെറും 43 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മത്സരങ്ങൾക്ക് വേദിയാകുന്ന ഹൂസ്റ്റണിലെ വോളന്റിയർമാർക്കുള്ള ഔദ്യോഗിക…

3 hours ago

M7 ൽ ബസിന് തീപിടിച്ചു

ലാവോയിസിലെ M7 ൽ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 8 മണിക്ക് ശേഷം 20 ഓളം വിദ്യാർത്ഥികളുമായി പോയ കോച്ചിന്…

3 hours ago

ഡാളസ് കേരള അസോസിയേഷൻ മാതൃ-നഴ്സസ് ദിനാഘോഷം മെയ് 9ന്

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു.…

3 hours ago