Global News

കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനുള്ള വിലക്ക് ഒഴിവാക്കും: കേന്ദ്ര സർക്കാർ

ന്യൂ‍ഡൽഹി: കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനുള്ള നിയമപരമായ വിലക്ക് ഒഴിവാക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. ആവശ്യം അംഗീകരിക്കുന്നതായി തോമർ കർഷകർക്ക് ഉറപ്പു നൽകി. കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക സംഘടനകളുടെ പ്രതിനിധികളും കമ്മിറ്റിയിലുണ്ടാകുമെന്നു കേന്ദ്രമന്ത്രി ഉറപ്പു നൽകി.

ഡൽഹി അതിർത്തിയിലെ കർഷക സമരം തുടരാൻ കിസാൻ മോര്‍ച്ച യോഗം തീരുമാനിച്ചു. അടുത്ത യോഗം ഡിസംബർ നാലിനാണ്. അതുവരെ പുതിയ സമരങ്ങൾ ഉണ്ടാകില്ല. ആറ് ആവശ്യങ്ങൾ കാണിച്ചു പ്രധാനമന്ത്രിക്കു കത്തെഴുതിയെന്നും ഒരു മറുപടിയും വന്നില്ലെന്നും സംഘടന അറിയിച്ചു.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ അവതരിപ്പിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

Sub Editor

Recent Posts

അയർലണ്ടിന്റെ മണ്ണിൽ കേരളത്തനിമയുടെ ചുവടുകൾ; DMA ഓണവേദിയിൽ കൈയടി നേടി തിരുവാതിര

ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…

21 mins ago

“കുറ്റം എന്നായാലും മറ നീക്കി പുറത്തുവരും”പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ’ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ടീസർ എത്തി

പൊലീസ് ഡിപ്പാർട്ട്മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും.ഷഹദ് സംവിധാനം…

1 hour ago

ഡബ്ലിനിൽ ഇന്ത്യൻ നൃത്തത്തിന്റെ വർണവിരുന്ന്; ‘Nrithya 2026’ ഒക്ടോബർ 24ന്

ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…

4 hours ago

EU മന്ത്രിമാരുടെ യോഗം: വിക്ലോയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…

4 hours ago

മെസ്സി പടിയിറങ്ങി.. രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…

24 hours ago

സ്റ്റേറ്റ് പിന്തുണയുള്ള പുതിയ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകൾ; നിശ്ചിത പരിധിവരെ നികുതിയില്ല

അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…

1 day ago