വെള്ളിയാഴ്ച രാത്രി ബാങ്കിംഗ് ആപ്പിൽ ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിട്ടതിനെത്തുടർന്ന്, Revolut സ്ഥാപകൻ Vlad Yatsenko 100,000 യൂറോ സംഭാവന ചെയ്യുകയും 1 മില്യൺ യൂറോ വരെ Late Late Toy Show അപ്പീലിനായി വാഗ്ദാനം ചെയ്യുകയും ചെയ്തു.
RTÉ പ്രോഗ്രാമിന്റെ പല പ്രേക്ഷകരും ആപ്പ് ക്രാഷുചെയ്യുന്നതിനാൽ ഇവന്റിനായി Revolut-ൽ സജ്ജീകരിച്ച ഒരു ഫങ്ങ്ഷനിലൂടെ പണം സംഭാവന ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ബ്ലാക്ക് ഫ്രൈഡേയുടെ ഫലമായി അനുഭവപ്പെട്ട തിരക്ക് മൂലമാണ് ലേറ്റ് ലേറ്റ് ടോയ് ഷോ അപ്പീലിന് മുമ്പായിപ്രശ്‌നങ്ങൾ ഉണ്ടായതെന്ന് മറ്റ് പ്രേക്ഷകർ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്‌ച രാത്രി ചില സർവീസുകൾ പൂർണമായി ലഭ്യമല്ലാതായപ്പോൾ മറ്റുള്ളവ മന്ദഗതിയിലായി. ചില ഉപഭോക്താക്കൾക്ക് ആപ്പിൽ സൈൻ ഇൻ ചെയ്യാൻ കഴിഞ്ഞില്ല, മറ്റുള്ളവർക്ക് കാർഡ് പേയ്‌മെന്റുകൾ നടത്താനായില്ല. ചില ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് കാർഡുകൾ വഴി പണം ട്രാൻസ്ഫർ ചെയ്യാനോ അക്കൗണ്ടുകൾ ടോപ്പ് അപ്പ് ചെയ്യാനോ കഴിയുന്നില്ലെന്നും കണ്ടെത്തി. കറൻസി വിനിമയത്തെയും ഇത് ബാധിച്ചു. കമ്പനിയുടെ സിസ്റ്റം സ്റ്റാറ്റസ് പേജ് ആറ് സേവനങ്ങളെ ഭാഗികമായെങ്കിലും തടസ്സം ബാധിച്ചതായി കാണിച്ചു.
“ നിലവിൽ ഞങ്ങളുടെ ആപ്പ് പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ഉണ്ട്. ഇത് എത്രയും വേഗം പരിഹരിക്കാൻ ശ്രമിക്കുകയാണ്. അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു” എന്ന് Revolut ന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വെള്ളിയാഴ്ച പ്രഖാപിച്ചു. ആപ്പിന് 1.5 ദശലക്ഷം ഐറിഷ് ഉപഭോക്താക്കളുണ്ടെന്നാണ് ഫിൻടെക് കമ്പനി വ്യക്തമാക്കിയത്.
പൊലീസ് ഡിപ്പാർട്ട്മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും.ഷഹദ് സംവിധാനം…
ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…
ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…