സുല്‍ത്താന്‍ ബത്തേരി: വയനാട് ലോക്സഭ മണ്ഡലത്തിലെ രാഹുല്‍ഗാന്ധി ആനിരാജ മത്സരത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്. ഡൽഹിയിലെ റാലിയിൽ രാഹുലും രാജയും ഒരുമിച്ചു നിൽക്കുന്നു. ഡൽഹിയിൽ കെട്ടിപിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെ നടക്കും. ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണിതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ എന്ത് കൊണ്ടാണ് അയോദ്ധ്യ ക്ഷേത്രം സന്ദർശിക്കാത്തത്? മറ്റു പല ക്ഷേത്രങ്ങളിലും പോവാറില്ലേ? ഏപ്രിൽ 26 കഴിഞ്ഞാൽ രാഹുൽ അയോദ്ധ്യയിൽ പോകും. അതിന് മുന്നേ പോകാൻ ധൈര്യം ഉണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. മുസ്‌ലിം ലീഗ്, ജമാഅത്ത് ഇസ്ലാമി, സമസ്ത എന്നിവരെ പേടിച്ചാണ് പോകാത്തതെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഇഡി അന്വേഷണത്തിൽ രാഹുലിന്‍റെ നിലപാട് എന്താണ്? കേജിരിവാളിനോടുള്ള അതെ നിലപാട് ആണോ? മുഖ്യമന്ത്രിക്ക് എതിരായ അന്വേഷണം രാഷ്ട്രീയ വേട്ടയാണ് എന്ന അഭിപ്രായം സുധാകരനും സതീശനും ഉണ്ടോ? സിപിഎമ്മിന് എല്ല ജില്ലയിലും രഹസ്യ അക്കൗണ്ടുകളുണ്ട്. നോട്ടു നിരോധന കാലത്തെ പണം ഇങ്ങനെ മാറ്റി. സഹകരണ ബാങ്കുകൾ മറയാക്കി ആണ് എല്ലാം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…